മക്ക: ഇന്ത്യയിൽ ഇസ്ലാമോഫോബിയ എന്നത് വലിയ യാഥാർഥ്യമാണെന്നും ഇസ്ലാമിനെയും മുസ്ലിംകളെയും അടിച്ചമർത്തുന്നതിന് ഭരണകൂടംതന്നെ മുൻകൈയെടുക്കുന്നത് ദൗർഭാഗ്യമാണെന്നും തമിഴ് മോട്ടിവേഷനൽ പ്രഭാഷകയും സാമൂഹികപ്രവർത്തകയുമായ ഫാത്തിമ ശബരിമല പറഞ്ഞു.
മക്കയിൽ ഉംറ നിർവഹിക്കാൻ എത്തിയ അവർ 'ഗൾഫ് മാധ്യമ'വുമായി സംസാരിക്കുകയായിരുന്നു. ഇന്ന് ഇസ്ലാമോഫോബിയ രാജ്യത്തിന്റെ നയത്തിന്റെയും സമീപനത്തിന്റെയും ഭാഗമാണ്. ബ്രാഹ്മണിസം എന്നത് എല്ലാ മേഖലയിലും വ്യാപിച്ചിരിക്കുന്നു.
എല്ലാ ഉത്തരവാദിത്ത സ്ഥലങ്ങളിലും അതിന് മേൽക്കോയ്മയുണ്ടെന്നും അവർ പറഞ്ഞു.
നാലുമാസം മുമ്പ് കഅ്ബക്ക് മുന്നിൽനിന്നാണ് ഫാത്തിമ ശബരിമല ഇസ്ലാമിനെ ആശ്ലേഷിച്ചത്. ഞാൻ വലിയ ദൗത്യവുമായാണ് മുന്നോട്ടുപോകുന്നത്. അത് പൂർത്തീകരിക്കാനുള്ള പ്രാർഥനയുമായാണ് ഇവിടെ വീണ്ടും എത്തിയിട്ടുള്ളത്. ഒാരോതവണ കഅ്ബ കാണുമ്പോഴും കണ്ണീരണിഞ്ഞു മണിക്കൂറുകളോളം നോക്കിനിൽക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.