യാംബു: ‘നേരാണ് നിലപാട്’ പ്രമേയത്തിൽ ഡിസംബർ 23, 24 തീയതികളിൽ എറണാകുളത്ത് നടക്കുന്ന കേരള നദ്വത്തുൽ മുജാഹിദീൻ യുവജനവിഭാഗമായ ഐ.എസ്.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യാംബു ഏരിയതല പ്രചാരണോദ്ഘാടനം സംഘടിപ്പിച്ചു.
യാംബു ടൗൺ ജാലിയാത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റോയൽ കമീഷൻ ജാലിയാത്ത് പ്രബോധകൻ അബ്ദുൽ അസീസ് സുല്ലമി ഉദ്ഘാടനം ചെയ്തു. യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ സെക്രട്ടറി അബ്ദുൽ മജീദ് സുഹ്രി അധ്യക്ഷത വഹിച്ചു. യുവപ്രഭാഷകൻ ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
വിവിധ പ്രവാസി സംഘടനകളെ പ്രതിനിധാനംചെയ്ത് നാസർ നടുവിൽ, അനീസുദ്ദീൻ ചെറുകുളമ്പ്, സിദ്ദീഖുൽ അക്ബർ എന്നിവർ ആശംസ നേർന്നു. യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ദുറഷീദ് വേങ്ങര സ്വാഗതവും നിയാസ് പുത്തൂർ നന്ദിയും പറഞ്ഞു. ഫാറൂഖ് കൊണ്ടേത്ത്, അബ്ദുന്നാസർ കൽപകഞ്ചേരി, അസ്ലം കുനിയിൽ, ശാഫി വേങ്ങര, അബ്ദുൽ അസീസ് കാവുമ്പുറം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.