റിയാദ്: റിയാദിലെ വിദേശികൾക്കും സ്വദേശികൾക്കുമിടയിൽ ബത്ഹ ന്യൂ സഫാമക്ക പോളിക്ലിനിക്കിലൂടെ സുപരിചിതനായി മാറിയ മലയാളി സംരംഭകൻ വി.എം. അഷ്റഫിന്റെ പുതിയ ആതുരസേവന സംരംഭമായ ഇസ്മ പോളിക്ലിനിക് ആൻഡ് ഇഖാമ ബലദിയ മെഡിക്കൽ സെൻററിന്റെ ലോഗോ ലോഞ്ചിങ് നടത്തി.
ഗൾഫ് മാധ്യമം സംഘടിപ്പിച്ച ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ് ചടങ്ങിൽ മലയാളി താരം കുഞ്ചാക്കോ ബോബൻ പ്രകാശനം നിർവഹിച്ചു. മാനേജിങ് ഡയറക്ടർ വി.എം. അഷ്റഫ്, ഓപറേഷൻസ് മനേജർ മുസാഅദ് അൽ ഹാർതി, മാർക്കറ്റിങ് മാനേജർ ഫഹദ്, മാധ്യമം ബിസിനസ് സൊല്യൂഷൻസ് കൺട്രി ഹെഡ് കെ. ജുനൈസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
റിയാദ് റൗദയിലെ ഇസ്ബീലിയയിൽ വിപുലമായ സൗകര്യങ്ങളോടെയാണ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ മലയാളി ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. മലയാളി നേത്രരോഗ വിദഗ്ധ ഈ മാസാവസാനത്തോടെ ജോയിൻ ചെയ്യും.
കൂടാതെ ഇഖാമ, ബലദിയ മെഡിക്കലുകൾ, ഡ്രൈവിങ് ലൈസൻസിനുള്ള മെഡിക്കൽ തുടങ്ങി ജോലി ആവശ്യത്തിനുള്ള എല്ലാതരം മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളും കുറഞ്ഞ സമയത്തിനുള്ളിൽ മിതമായ നിരക്കിൽ ലഭ്യമാണ്. വളരെ വിശാലമായ കാർ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.