മക്ക: ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കൊലയെ മുസ്ലിം വേൾഡ് ലീഗ് അപലപിച്ചു. രക്തസാക്ഷികളും പരിക്കേറ്റവരും ഉൾപ്പെടെ നൂറിലധികം ഫലസ്തീനികളുടെ ജീവനാണ് അപഹരിച്ചത്. ഹീനമായ ഈ കുറ്റകൃത്യത്തെയും എല്ലാ അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളും മാനദണ്ഡങ്ങളും ഇസ്രായേൽ തുടർച്ചയായി നഗ്നമായി ലംഘിച്ചും നടത്തുന്ന ചെയ്തികളെയും അപലപിക്കുന്നുവെന്ന് മുസ്ലിം വേൾഡ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അബ്ദുൽ കരീം അൽഈസ പറഞ്ഞു. ഇസ്രായേൽ അധിനിവേശ സേന തടസ്സമില്ലാതെ തുടരുന്ന ഭീകരമായ കൂട്ടക്കൊലകളുടെ തുടർച്ചയായ ഈ പരമ്പര അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടേണ്ടതിന്റെ ആവശ്യകത മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.