ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ സംഘടിപ്പിച്ച മജ്ലിസുൽ ഇൽമിൽ ഡോ. യാസിർ ബിൻ ഹംസ സംസാരിക്കുന്നു

'മതത്തിലെ മധ്യമനിലപാടിനെക്കുറിച്ച് അറിയേണ്ടത് അനിവാര്യം'

ജുബൈൽ: ഇസ്ലാം ഉദ്ഘോഷിക്കുന്ന മതത്തിലെ മധ്യമനിലപാടിനെക്കുറിച്ചുള്ള അജ്ഞതയാണ് പലപ്പോഴും ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താൻ കാരണമാകുന്നതെന്ന് ത്വാഇഫ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. യാസിർ ബിൻ ഹംസ പ്രസ്താവിച്ചു. ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ സംഘടിപ്പിച്ച മജ്ലിസുൽ ഇൽമിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ രചിച്ച പ്രശസ്ത ഗ്രന്ഥമായ അഖീദത്തുൽ വാസിതിയ്യയുടെ പ്രസക്തഭാഗങ്ങൾ അദ്ദേഹം വിശദീകരിച്ചു. വിശ്വാസപരമായും കർമപരമായും മധ്യമനിലപാട് സ്വീകരിക്കാൻ ഖുർആനും പ്രവാചകചര്യയും വ്യക്തമായ നിർദേശങ്ങൾ നൽകുന്നു എന്നിരിക്കേ വിശുദ്ധ വചനങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് ജനങ്ങളെ തീവ്രതയിലേക്കും ജീർണതയിലേക്കും നയിക്കുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിനെ പ്രതിക്കൂട്ടിൽ നിർത്താനും ഇസ്ലാംപേടി പ്രചരിപ്പിക്കാനും ശത്രുക്കൾ നടത്തുന്ന പ്രവർത്തനങ്ങളെ നേരിടാൻ ഇസ്ലാമിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ അവലംബിച്ചുകൊണ്ടുള്ള പഠനം അനിവാര്യമാണ്. ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ജനറൽ സെക്രട്ടറി അബ്ദുൽ മന്നാൻ കൊടുവള്ളി ആമുഖഭാഷണം നടത്തി. പ്രസിഡൻറ് അർശദ് ബിൻ ഹംസ ഉപസംഗ്രഹം നടത്തി.

Tags:    
News Summary - ‘It is essential to know about the Media stance in religion’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.