അ​സീ​റി​ൽ യൂ​ത്ത് ഇ​ന്ത്യ​യും ത​നി​മ സാം​സ്കാ​രി​ക വേ​ദി​യും സം​ഘ​ടി​പ്പി​ച്ച അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ​രി​പാ​ടി​യി​ൽ സി.​ടി. സു​ഹൈ​ബ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

നന്മയിൽ മുന്നേറാൻ സംഘടിത ജീവിതത്തിലൂടെ കഴിയും -സി.ടി. സുഹൈബ്

അ​സീ​ർ: വ്യ​ക്തി​പ​ര​മാ​യ ന​ന്മ​ക​ൾ​ക്കൊ​പ്പം സാ​മൂ​ഹി​ക​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​കൂ​ടി ചേ​രു​മ്പോ​ഴാ​ണ് കൂ​ടു​ത​ൽ ന​ന്മ​ക​ളു​ടെ ഭാ​ഗ​മാ​കാ​ൻ സാ​ധി​ക്കു​ക​യെ​ന്ന് സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്റ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി.​ടി. സു​ഹൈ​ബ് പ​റ​ഞ്ഞു.

‘ന​ന്മ​യു​ടെ പാ​ത​യി​ൽ മു​ന്നേ​റു​ക’​എ​ന്ന കാ​മ്പ​യി​നി​​ന്റെ ഭാ​ഗ​മാ​യി അ​സീ​റി​ൽ യൂ​ത്ത് ഇ​ന്ത്യ​യും ത​നി​മ സാം​സ്കാ​രി​ക വേ​ദി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജീ​വി​ത​ത്തി​​ന്റെ മു​ഴു​സ​മ​യ​വും ന​ന്മ​യി​ൽ മു​ന്നേ​റാ​ൻ സം​ഘ​ടി​ത ജീ​വി​ത​ത്തി​ലൂ​ടെ ക​ഴി​യും. വ്യ​ക്തി​ക​ൾ ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ ന​ന്മ​ക​ൾ കൂ​ട്ടാ​യ്മ​യി​ലൂ​ടെ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യു​ക വ​ഴി സ്ര​ഷ്ടാ​വി​​ന്റെ തൃ​പ്തി ക​ര​സ്ഥ​മാ​ക്കി സ്വ​ർ​ഗ​വാ​സി​ക​ളാ​കാ​നും ക​ഴി​യും. ന​മ​സ്കാ​ര​ത്തി​ലൂ​ടെ വി​ശ്വാ​സി അ​ല്ലാ​ഹു​വി​ലേ​ക്ക് അ​ടു​ക്കു​ക​യും വ്ര​ത​ത്തി​ലൂ​ടെ സൂ​ക്ഷ്മ​ത പാ​ലി​ക്കു​ന്ന​വ​രാ​യും മാ​റു​ന്നു.

വി​ശു​ദ്ധ റ​മ​ദാ​നി​ൽ ദാ​ന​ധ​ർ​മ​ത്തി​ലും വി​ശു​ദ്ധ ഖു​ർ​ആ​ൻ പ​ഠ​ന പാ​രാ​യ​ണ​ങ്ങ​ളി​ലൂ​ടെ​യും വി​ശു​ദ്ധ​രാ​വാ​നും ഉ​ന്ന​ത​മാ​യ സ്വ​ർ​ഗ​ത്തി​ലേ​ക്കെ​ത്താ​നും വി​ശ്വാ​സി​ക​ൾ ത​യാ​റാ​വ​ണം. മ​ര​ണ​മെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തെ സ​ന്തോ​ഷ​പൂ​ർ​വം അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ന​ന്മ​ക​ളി​ലൂ​ടെ മു​ന്നേ​റാ​ൻ ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​മൂ​ഹ​ത്തി​ലെ അ​വ​ശ​രോ​ടും അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​രോ​ടു​മു​ള്ള ക​ട​മ​ക​ൾ കൂ​ട്ടാ​യ്മ​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങാ​ൻ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ ത​നി​മ സോ​ണ​ൽ ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ് അ​ലി ചെ​ന്ത്രാ​പ്പി​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ഇ​ന്ത്യ അ​സീ​ർ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് സു​ഹൈ​ൽ പാ​റാ​ട​ൻ സ്വാ​ഗ​ത​വും അ​ബ്ദു​റ​ഹീം ക​രു​നാ​ഗ​പ്പി​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. ഈ​സ ഉ​ളി​യി​ൽ ‘ഖു​ർ​ആ​നി​ൽ​നി​ന്ന്’​അ​വ​ത​രി​പ്പി​ച്ചു. 

Tags:    
News Summary - It is possible to advance in goodness through an organized life - C.T. Suhaib

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.