സി.എ. ഹാഷിം, പറമ്പിൽ പീടിക, മക്ക 0540950978

പൊളിച്ചെഴുത്ത്​ വേണം

കേരളത്തിൽ ദിനംപ്രതിയുള്ള കോവിഡ് കണക്ക്​ എണ്ണായിരത്തിലധികമായിരിക്കുന്നു. രണ്ടു മാസം മുന്നേ രാജ്യത്തി​െൻറ മറ്റു ഭാഗങ്ങളിൽ കോവിഡ് പടർന്നുപിടിക്കുമ്പോൾ കൃത്യമായ പ്രതിരോധ നടപടികളും മുൻകരുതലുകളും സ്വീകരിച്ച്​ കോവിഡിനെ പടിക്കുപുറത്തു നിർത്തി 'കേരള മോഡൽ' എന്ന പ്രശംസ ഏറ്റുവാങ്ങിയ സംസ്ഥാനത്തെ അവസ്ഥ ഇന്ന് പരിതാപകരമാണ്. ഇതിന്​ പല കാരണങ്ങൾ ഉണ്ടെങ്കിലും നാടെങ്ങും അരങ്ങേറിയ പ്രതിഷേധ സമരരീതികൾക്ക് അതിൽ വലിയ പങ്കുണ്ട്. പ്രതിഷേധ പരിപാടികളിലൊന്നിലും കോവിഡ് മുൻകരുതൽ പാലിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. പ്രതിഷേധം സംഘടിപ്പിക്കുന്നവർക്ക്​ അതി​േൻറതായ കാരണങ്ങളുണ്ട് എങ്കിലും സമൂഹത്തി​െൻറ ജീവൻ അപകടത്തിലാക്കുന്നതിനെ അംഗീകരിക്കാൻ സാധിക്കില്ലല്ലോ. 

സാമൂഹിക അകലം പാലിച്ചും മുഖാവരണം ധരിച്ചും നടത്തുന്ന പ്രതിഷേധങ്ങൾ വിജയിക്കില്ല എന്നുണ്ടോ? പൊലീസിനെ കല്ലെറിഞ്ഞാലും ബാരിക്കേഡ് മറികടന്നാലും മാത്രമേ അത് പ്രതിഷേധമാകൂ എന്നുള്ള മിഥ്യധാരണ മാറ്റാൻ യുവതലമുറ തയാറാകണം. സമരപരിപാടികളിൽ പങ്കെടുത്തവർക്കും നിയന്ത്രിച്ച നൂറിലധികം പൊലീസുകാർക്കും വൈറസ് ബാധിച്ചു എന്നത് ഈ ശ്രദ്ധക്കുറവി​െൻറ തീവ്രത വ്യക്തമാക്കുന്നു. ഇതിന്​ പ്രതിപക്ഷത്തെ പഴിക്കുമ്പോൾ അതിനൊരു മറുവശം കൂടിയുണ്ട്. കോവിഡി​െൻറ മറവിൽ ഭരിക്കുന്നവർ സുതാര്യമല്ലാതെ കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതും പ്രതിപക്ഷ ആരോപണങ്ങളെ രാഷ്​ട്രീയമായും വിവേകത്തോടുകൂടിയും നേരിടുന്നതിനുപകരം വൈകാരിക തലത്തിലേക്ക് തിരിച്ചുവിടുമ്പോൾ വിവരക്കേടി​െൻറ പര്യായമായ അണികളെ സമരത്തിലേക്ക് തള്ളിവിട്ട്​ സമൂഹത്തെ അപകടത്തിലാക്കുന്നു.

കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്ത്​ ഇത്ര ആളുകൾ അസുഖ ബാധിതരായാൽ കൃത്യമായ ചികിത്സ നൽകാൻ പണിപ്പെടുമെന്ന്​ അറിയാത്തവരല്ല നമ്മുടെ രാഷ്​ട്രീയ നേതൃത്വം. കോവിഡിനെക്കാളും വലിയ ഒരു ദുരന്തമായി മാറാതെ നമ്മുടെ രാഷ്​ട്രീയ നേതൃത്വം പ്രവർത്തനശൈലിയിലും സമരമാർഗങ്ങളിലും ഒരു പൊളിച്ചെഴുത്തിന്​ തയാറാവണം.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.