ദമ്മാം: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) 'ബാലവേദി' ശിശുദിനം ആഘോഷിച്ചു. സൂമിൽ നടന്ന പരിപാടിയിൽ അഭിനേത്രിയും ദമ്മാം ഇലക് േട്രാണിക് കോളജ് അസിസ്റ്റൻറ് പ്രഫസറുമായ നവ്യ വിനോദ് ഉദ്ഘാടനം നിർവഹിച്ചു. 'സവ' ബാലവേദി പ്രസിഡൻറ് മിഥില മോഹൻ അധ്യക്ഷത വഹിച്ചു. സാജിദ് ആറാട്ടുപുഴ, രശ്മി മോഹൻ, സഹ്ല നൗഷാദ്, അൽഫിദ എന്നിവർ സംസാരിച്ചു. സെക്രട്ടറി നിദാൽ നൗഷാദ് സ്വാഗതവും മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു. പാട്ട്, ഫാൻസി ഡ്രസ്, മോണോ ആക്ട്, പ്രസംഗം തുടങ്ങി വിവിധ കലാപരിപാടികൾ നടന്നു.
അമേയ ജസ്റ്റിൻ, നിവേദ ശ്രീലാൽ, ഐമൻ മുഹമ്മദ്, ആത്വിഫ നൗഷാദ്, ആകാൻഷാ സജികുമാർ, സൈഹ നൗഷാദ്, മുഹമ്മദ് സിനാൻ, അർമൻ നിറാസ്, ഐഷ ജന്ന, അൽഫിദ നവാസ്, സഹല നൗഷാദ്, ഹാജർ മെഹ്റിൻ, നിദാൽ നൗഷാദ്, ഉമർ അബ്ദുല്ല, ഐമൻ ഇർഷാദ്, അമാൻ ഇർഷാദ്, അലീസ ഗ്രേസ് തോമസ്, മുഹമ്മദ് സാബിൻ, മുഹമ്മദ് അഫ്നാൻ, സൽമാൻ, ഫൈഹാൻ, ഹംദ, അന്നതേരസ, അഫ്രിൻ, ജയ മറിയ ജോൺ, ജിസ മറിയ ജോൺ, ഹയ, നൗറിൻ നിസാർ എന്നിവർ പരിപാടികളിൽ പെങ്കടുത്തു. അൽഫിദ നവാസ്, നിദാൽ നൗഷാദ് എന്നിവർ അവതാരകരായിരുന്നു. അസ്ന പരിപാടികൾ നിയന്ത്രിച്ചു. സഹല നൗഷാദ് ഖിറാഅത്തും ആകാൻഷാ സജികുമാർ പ്രാർഥന ഗാനാലാപനവും നിർവഹിച്ചു. ബാലവേദി കോഒാഡിേനറ്റർമാരായ രശ്മി ശിവപ്രകാശ്, കാർത്തിക ജസ്റ്റിൻ, അമൃത ശ്രീലാൽ, സുബി സിറാജ്, നസി നൗഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.