മദീന: മസ്ജിദുന്നബവിയിലും ഇഅ്തികാഫിനെത്തിയവർക്ക് വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ചയാണ് ഇതിനായി ആളുകൾ പ്രവാചക പള്ളിയിൽ എത്തിയത്. ‘സാഇറൂൻ’ മൊബൈൽ ആപ് വഴി രജിസ്ട്രേഷൻ നടത്തിയവരാണിവർ. മസ്ജിദുന്നബവി പരിപാലന അതോറിറ്റി ഇവരെ സ്വീകരിച്ചു. ഇവർക്ക് എല്ലാ സേവനങ്ങളും സൗകര്യങ്ങളും അതോറിറ്റി ഒരുക്കിയിട്ടുണ്ട്.
സംസം, പ്രഭാതഭക്ഷണം, സുഹൂർ ഭക്ഷണം, ചൂടുള്ളതും തണുത്തതുമായ പാനീയങ്ങൾ, ക്ലീനിങ് സേവനങ്ങൾ, സമ്മാനമായി ബാഗ് എന്നിവ ഉൾപ്പെടുന്നു. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും നിലനിർത്തുന്നതിന് മെഡിക്കൽ ക്ലിനിക്കുമുണ്ട്. നിരവധി ഭാഷകളിൽ പഠനക്ലാസുകൾ നൽകുന്നതിനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചു. പുരുഷന്മാർക്ക് പള്ളിയുടെ പടിഞ്ഞാറേ മേൽപ്പുരയാണ് ഇഅ്തികാഫിന് നിശ്ചയിച്ചത്. ഇവിടേക്ക് ആറ്, 10 എന്നീ നമ്പറുകളിലെ കോണികൾ വഴിയാണ് പ്രവേശനം. സ്ത്രീകൾക്ക് വടക്ക് കിഴക്കൻ ഭാഗമാണ്. 24, 25 എന്നീ നമ്പറുകളിലുള്ള പ്രവേശന വാതിലുകൾ ഇവർക്കായി നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.