ജിദ്ദ: ഈ വർഷത്തെ റമദാനിൽ മക്ക മസ്ജിദുൽ ഹറാം, മദീന മസ്ജിദുന്നബവി എന്നിവിടങ്ങളിൽ ഇഅതികാഫ് അനുവദിക്കുമെന്ന് ഹറം കാര്യവിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാന്‍ അൽ സുദൈസ് അറിയിച്ചു. പ്രത്യേക നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് റമദാനിലെ അവസാന പത്തിലായിരിക്കും ഇഅതികാഫിന് അനുമതി നൽകുക.

ഇതിനായി ഹറം കാര്യവിഭാഗം ഔദ്യോഗിക വെബ്‌സൈറ്റ് വഴി പെർമിറ്റുകൾ എടുക്കേണ്ടതുണ്ട്. പള്ളികളിലെ സാമൂഹിക അകലം പാലിക്കൽ, ഇരു ഹറമുകളിലും നമസ്‌കാരത്തിനായി മുൻ‌കൂർ അനുമതി തേടൽ, ഹറമുകളിൽ പ്രവേശിക്കുന്നതിന് ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധം തുടങ്ങിയ കോവിഡുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിരവധി നിയന്ത്രണങ്ങൾ ഒഴിവാക്കിയ സാഹചര്യത്തിലാണ് ഇഅതികാഫിന് അനുമതി നൽകിയത്. രണ്ട് വർഷത്തിന് ശേഷമാണ് റമദാനിലെ ഇഅതികാഫ് ഹറമുകളിൽ പുനരാരംഭിക്കുന്നത്.

Tags:    
News Summary - Itikaf will be allowed in both harams during the last ten days of Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.