റിയാദ്: സാമൂഹിക-സാംസ്കാരിക പ്രവർത്തകനും 'ചേതന ലിറ്റററി ഫോറം' പ്രസിഡൻറുമായ ജാബിർ പയ്യന്നൂരിെൻറ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ചേതന ഭാരവാഹികളും തനിമ കലാസാംസ്കാരിക വേദി നേതാക്കളുമടക്കം നിരവധിപേർ പങ്കെടുത്തു. നല്ലൊരു വായനപ്രിയനും വിജ്ഞാന കുതുകിയും അവതാരകനും ആസ്വാദകനുമായിരുന്നു ജാബിർ പയ്യന്നൂർ എന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച ചേതന എക്സിക്യൂട്ടിവ് അംഗം ഡോ. മുഹമ്മദ് ലബ്ബ പറഞ്ഞു.
ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യവും വായിച്ച കാര്യങ്ങൾ വിശകലനം ചെയ്യാൻ കഴിവുമുള്ള ഒരു ചിന്തകനെയും വഴികാട്ടിയെയുമാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നോവലിസ്റ്റ് ഫൈസൽ കൊണ്ടോട്ടി, തനിമ പ്രസിഡൻറ് ബഷീർ രാമപുരം, ചേതന അംഗങ്ങളായ ഷഫീഖ് തലശ്ശേരി, സലാഹുദ്ദീൻ, അബ്ദുറസാഖ് മുണ്ടേരി, ബഷീർ തൃക്കരിപ്പൂർ, എൻ.എൻ. ദാവൂദ്, സാദിഖ് കൊടുങ്ങല്ലൂർ, തനിമ ഭാരവാഹികളായ സലാഹുദ്ദീൻ കടന്നമണ്ണ, ഉമർ മാസ്റ്റർ, ലത്തീഫ് ഓമശ്ശേരി, കെ.എ. ഹുസൈൻ, സുഫൈദ് എന്നിവർ സംസാരിച്ചു.
ജാബിറിെൻറ മൂത്ത മകൻ ജാസിം പരിപാടിയിൽ പെങ്കടുത്തു. ജാബിറിെൻറ കുടുംബത്തെ നാട്ടിലയക്കാനും യാത്രാസംബന്ധമായ മറ്റു കാര്യങ്ങൾ പൂർത്തിയാക്കാനും നടപടി സ്വീകരിച്ചതായി ചടങ്ങിൽ സംബന്ധിച്ച തനിമ റിയാദ് പ്രോവിൻസ് പ്രസിഡൻറ് അസ്ഹർ പുള്ളിയിൽ പറഞ്ഞു. നജാത്ത് പുന്നാട് ഖിറാഅത്ത് നടത്തി.ചേതന എക്സിക്യൂട്ടിവ് അംഗങ്ങളായ അഷ്റഫ് കൊടിഞ്ഞി സ്വാഗതവും അയ്യൂബ് വെള്ളാങ്കല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.