മൗലാന ജലാലുദ്ദീൻ അൻസർ ഉമരി ഇരുഹറം കാര്യാലയ മേധാവി ശൈഖ് അബ്ദുറഹ്​മാൻ അൽ-സുദൈസിനോടൊപ്പം, ജമാഅത്തെ ഇസ്​ലാമി കേന്ദ്ര ഓഫീസ് സന്ദർശന വേളയിൽ

മൗലാന ജലാലുദ്ദീൻ ഉമരി ധിഷണാശാലിയായ നേതാവ് -തനിമ

റിയാദ്: പ്രഗത്ഭ ഇസ്​ലാമിക പണ്ഡിതനും ഗ്രന്ഥകാരനും പത്രപ്രവർത്തകനും സംഘാടകനും ജമാഅത്തെ ഇസ്​ലാമി മുൻ അഖിലേന്ത്യാ അമീറുമായ മൗലാന ജലാലുദ്ദീൻ അൻസർ ഉമരിയുടെ വിയോഗത്തിൽ തനിമ സൗദി കേന്ദ്രസമിതി അനുശോചിച്ചു. ധിഷണാശാലിയായ പണ്ഡിതനെയും നേതാവിനെയുമാണ് ജമാഅത്തെ ഇസ്​ലാമിക്കും ഇന്ത്യൻ മുസ്​ലിംകൾക്കും നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഇസ്​ലാമികവിഷയങ്ങളിൽ അഗാധപാണ്ഡിത്യമുള്ള ഗവേഷകനും വിദ്യഭ്യാസപ്രവർത്തകനും പക്വമതിയായ നേതാവും അറബി, ഇംഗ്ലീഷ്, പേർഷ്യൻ, ഉർദു ഭാഷകളിൽ പ്രാവീണ്യമുള്ള ബഹുഭാഷാപണ്ഡിതനുമായിരുന്ന അദ്ദേഹം 33 ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്. ഇവയിൽ പലതും അറബി ഇംഗ്ലീഷ്, തുർക്കി, ഹിന്ദി എന്നീ ഭാഷകളിലേക്കും മലയാളം ഉൾപ്പടെ ഇതര പ്രാദേശിക ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ലോക ഇസ്​ലാമിക പണ്ഡിതവേദികളിൽ അംഗമായിരുന്നു. അഖിലേന്ത്യ മുസ്​ലിം വ്യക്തിനിയമ ബോർഡി​െൻറ സ്ഥാപകാംഗമായിരുന്ന അദ്ദേഹം പിന്നീട് ദീർഘകാലം വൈസ് ചെയർമാൻസ്ഥാനവും വഹിച്ചിട്ടുണ്ട്.

ഇന്ത്യൻ മുസ്​ലിംകളുടെ പൊതുവേദിയായ മുസ്​ലിം മജ്​ലിസേ മുശാവറയുടെ സ്ഥാപക അംഗവുമാണ്.​ ഇസ്​ലാമി​െൻറ അടിസ്ഥാനങ്ങളിൽനിന്നുള്ള വ്യതിയാനങ്ങളെ അദ്ദേഹം ശക്തിയുക്തം നേരിട്ടു. ഐ.എസ് ഭീകരവാദം ഇസ്​ലാമിക മൂല്യങ്ങൾക്കെതിരാണെന്ന്​ അസന്ദിഗ്ധമായി പ്രഖ്യാപിച്ച അദ്ദേഹം ഭീകരവാദത്തിനെതിരെ ബോധവൽക്കരണം നടത്തി. അതിനായി ഇന്ത്യയിലുടനീളം പര്യടനം നടത്തി. ത​െൻറ രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടേയും ഇസ്​ലാമി​െൻറ മാനവികത ഉയർത്തിപ്പിടിച്ചു.

സ്വന്തം രാജ്യത്തി​െൻറയും രാജ്യനിവാസികളുടേയും അഭ്യുദയത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കേണ്ടത് ദൈവം ഏൽപിച്ച ഉത്തരവാദിത്വമാണെന്ന് ജമാഅത്തെ ഇസ്​ലാമി പ്രവർത്തകരേയും മുസ്​ലിം സമുദായത്തേയും ഉൽബോധിപ്പിച്ചുകൊണ്ടിരുന്നു അദ്ദേഹം. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയും വിദ്വേഷവും ഇല്ലാതാക്കാനും സ്നേഹത്തി​െൻറയും സഹിഷ്ണുതയുടേയും സൗഹുദത്തി​െൻറയും അന്തരീക്ഷം വളർത്തിയെടുക്കാനുമുള്ള ശ്രമങ്ങളിൽ നിരന്തരം ഏർപ്പെട്ടു.

ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം നീണ്ട 12 വർഷം ഇന്ത്യൻ ജമാഅത്തെ ഇസ്​ലാമിയുടെ അമരക്കാരനായി സേവനമനുഷ്ടിച്ചു. ലളിത ജീവിതവും വിനയവും അദ്ദേഹത്തി​െൻറ മുഖമുദ്രയായിരുന്നു. ഇന്ത്യൻ മുസ്​ലിംകൾക്ക് ദിശാബോധം നൽകാൻ പ്രവർത്തിച്ചവരിൽ പ്രമുഖനായ വ്യക്തിത്വത്തേയാണ് അദ്ദേഹത്തി​െൻറ വേർപാട് മുലം മുസ്​ലിം സമുദായത്തിന് നഷ്ടമായതെന്ന് തനിമ കേന്ദ്രസമിതി വിലയിരുത്തി.

Tags:    
News Summary - Jalaluddin Umri was a brilliant leader - Thanima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.