ജിദ്ദ: ജിദ്ദ ദഅ്വ കോഓഡിനേഷൻ കമ്മിറ്റി (ജെ.ഡി.സി.സി)യുടെ ആഭിമുഖ്യത്തിൽ ഷറഫിയയിലുള്ള അനസ് ബിൻ മാലിക് സെന്ററിൽ റമദാനിൽ എല്ലാ നാളുകളിലും ഇഫ്താർ സംഘടിപ്പിച്ചു. നൂറ്റിയമ്പതോളം മലയാളികൾ പങ്കെടുക്കാറുള്ള സംഗമത്തിൽ എല്ലാ ദിവസവും വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ പണ്ഡിതന്മാരുടെ ക്ലാസുകളും ഒരുക്കിയിരുന്നു. സേവനനിരതരായ വളന്റിയർമാരുടെ പരിശ്രമമാണ് ഇഫ്താർ പരിപാടികൾ വിജയകരമാക്കിയതെന്ന് സംഘാടകർ അറിയിച്ചു. പ്രമുഖ പണ്ഡിതൻ ഹംസ മദീനിയുടെ നേതൃത്വത്തിൽ ജെ.ഡി.സി.സി ഒരുക്കിയ ബാബുറയ്യാൻ എന്ന പേരിലുള്ള ഓൺലൈൻ വിജ്ഞാന പരിപാടിയും അതോടനുബന്ധിച്ച് നടന്ന വിജ്ഞാന മത്സരവും ധാരാളം പേർ ഉപയോഗപ്പെടുത്തി. ഫിത്ർ സകാത്ത് ശേഖരിച്ച് വിതരണം ചെയ്യാനുള്ള സംവിധാനവും സെന്റർ ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.