ജിദ്ദ: ഏറെക്കാലം ജിദ്ദയിൽ സാമൂഹിക, സാംസ്ക്കാരിക, കലാ, കായിക, മത, രാഷ്ട്രീയ, ബിസിനസ് രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വണ്ടൂർ അഞ്ചച്ചവിടി മൂച്ചിക്കൽ സ്വദേശി വലിയ പീടിയേക്കൽ അബ്ദുറഹ്മാൻ എന്ന മാനുവിന്റെ ആകസ്മികമായ വേർപാടിൽ ജിദ്ദ അഞ്ചച്ചവിടി പ്രവാസി സംഘം പ്രാർഥന സദസ്സും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
പ്രവാസം അവസാനിപ്പിച്ച ശേഷം പ്രവാസികൾക്ക് എന്നപോലെ നാട്ടുകാർക്കും ഏറെ പ്രിയങ്കരനായിരുന്നു മാനുവെന്നും പ്രവാസത്തിൽ ഏറെ സൗഹൃദ വലയങ്ങളുള്ള മാനുവിന്റെ മരണം ഏവരിലും ഏറെ പ്രയാസവും ദു:ഖവുമാണ് വരുത്തിവെച്ചതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയവർ അയവിറക്കി. മൂന്നര പതിറ്റാണ്ട് കാലത്തെ ജിദ്ദയിലെ പ്രവാസത്തിനിടയിൽ ഇദ്ദേഹം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പേരന്റ്സ് അസോസിയേഷൻ സെക്രട്ടറി, ജിദ്ദ അഞ്ചച്ചവിടി പ്രവാസി സംഘം പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഒ.ഐ.സി.സി, ഐ.എസ്.എം തുടങ്ങിയ സംഘടനകളിൽ സജീവ സാന്നിധ്യവും ട്രാവൽ മേഖലയിലും തന്റെ കയ്യൊപ്പുകൾ ചാർത്തിയിരുന്നു. ശറഫിയ അൽറയാൻ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ, വി.പി. അബ്ദുസലാം, പി.സി.എ. റഹ്മാൻ (ഇണ്ണി), മജീദ് അഞ്ചച്ചവിടി, ഷാനവാസ് പൂളക്കൽ, എൻ.ടി. നൗഷാദ്, എൻ.ടി. ആസിഫലി എന്നിവർ സംസാരിച്ചു. വി.പി. ഹംസക്കുട്ടി, നസീർ വാണിയമ്പലം, ജുനൈസ്, സി.കെ. ഉമ്മർ, വി.പി. റസാഖ് എന്നിവർ നേതൃത്വം നൽകി. ജമാൽ ഫൈസി അഞ്ചച്ചവിടി പ്രാർഥന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.