ജിദ്ദ: സിജി വിമൺ കലക്ടീവിന്റെ (ജെ.സി.ഡബ്ല്യു.സി) കീഴിൽ ജിദ്ദയിലെ വിവിധ തുറകളിലുള്ള വനിതകളെ പങ്കെടുപ്പിച്ച് എട്ടാമത് ക്രിയേറ്റീവ് ലീഡർഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു. ജെ.സി.ഡബ്ലിയു.സി ചെയർ പേർസൺ റൂബി സമിർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്പൈസസ് റെസ്റ്റോറന്റിൽ നടന്ന പരിപാടിക്ക് സി.എൽ.പി കോഓഡിനേറ്റേർമാരായ റൈഹാനത്ത് ഷഹീർ, ആയിശ റാൻസി, ജബ്ന, രസ്ന എന്നിവർ നേതൃത്വം നൽകി. 'കമ്മ്യൂണിക്കേഷന്റെ പ്രാധാന്യം' എന്ന വിഷയത്തെ ആസ്പദമാക്കി നസ്ലി ഫാത്തിമ ക്ലാസെടുത്തു. സൗദ കാന്തപുരം നർമ്മപ്രസംഗവും റെജി അൻവർ യാത്ര വിവരണവും നടത്തി, ഷാഹിറ, ഫൗസിയ ഹസ്സൻ, റജിയ വീരാൻ എന്നിവർ നിശ്ചിത സമയപരിധിക്കുള്ളിലുള്ള വിഷയാധിഷ്ഠിത പ്രസംഗങ്ങൾ നടത്തി. 'ഓപൺമൈക്ക്' വിഭാഗത്തിൽ വനിതകൾ പങ്കെടുത്തു. ഷബാനത്ത് നൗഷാദ്, അമീന ബഷീർ, മാജിത കുഞ്ഞി, റൂബി സമിർ എന്നിവർ 'പ്രിപ്പയേർഡ് സ്പീച്ചി'ന്റെ വിധികർത്താക്കളായിരുന്നു. റൈഹാനത്ത് സഹിർ പൊതു നിരൂപണം നടത്തി. സൗമ്യയായിരുന്നു പരിപാടിയുടെ അവതാരക. അദീബ ഖിറാഅത്ത് നടത്തി.
വ്യക്തമായ കാഴ്ചപ്പാടുകളും നിശ്ചയദാർഢ്യവും ദിശാബോധവുമുള്ള ഒരു കൂട്ടം സ്ത്രീകൾ പരിപാടിക്കായി അണിനിരന്നപ്പോൾ 'ക്രിയേറ്റീവ് ലീഡർഷിപ്പ് പ്രോഗ്രാം' ശ്രദ്ധേയമായ ഒരു പരിപാടിയായി മാറിയെന്ന് ജിദ്ദ സിജി വിമൺ കലക്ടീവിൻറെ എക്സ്കോം മെമ്പറും മീഡിയ ആന്റ് പി.ആർ ഡെപ്യൂട്ടി ഹെഡ് കൂടിയായ അമീന ബഷീർ അഭിപ്രായപ്പെട്ടു. റൈഹാനത്ത് സഹിർ സ്വാഗതവും സൗമ്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.