ജിദ്ദ: ജിദ്ദ ഫറോക്ക് മഹല്ല് ജമാഅത്ത് കമ്മിറ്റി ഉംറ നിർവഹിക്കാനെത്തിയ ഫറോക്ക് മഹല്ല് ഖാദിയും വാഗ്മിയും പണ്ഡിതനുമായ അബൂബക്കർ ഹുദവിക്ക് സ്വീകരണവും സ്നേഹസംഗമവും സംഘടിപ്പിച്ചു. സംഗമം കടിയങ്ങാട് മഹല്ല് ജി.സി.സി കോഓഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി വൈസ് പ്രസിഡന്റ് മഹസും പാണ്ടികശാല അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കമ്മിറ്റിയുടെ സ്നേഹോപഹാരം ജനറൽ സെക്രട്ടറി സാലിഹ് പൊയിൽതൊടി, അബൂബക്കർ ഹുദവിക്ക് നൽകി ആദരിച്ചു. അരാജകത്വവും വിദ്വേഷവും വർധിച്ചുവരുന്ന കാലഘട്ടത്തിൽ സമുദായ ഐക്യത്തിനും സമൂഹ നന്മയുടെ ഉന്നമനത്തിനും വേണ്ടി വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മഹല്ല് കൂട്ടായ്മകൾ മുന്നിട്ടിറങ്ങണമെന്ന് അബൂബക്കർ ഹുദവി മറുപടി പ്രസംഗത്തിൽ ഉണർത്തി.
ജിദ്ദയിലെ ഫറോക്ക് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയവും മാതൃകാപരവുമാണെന്നും അദ്ദേഹം പറഞ്ഞു. ഫൈസൽ മണലൊടി, ഷംസീർ, പി.സി. അർഷാദ്, അർഷാദ് വെള്ളോടത്തിൽ, ഷറഫു, മുജീബ് മണലൊടി, സാജിദ് ഷാലു, പി.സി സമദ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.ടി. സ്വാലിഹ് സ്വാഗതവും ട്രഷറർ ഹാറൂൺ പൊയിൽതൊടി നന്ദിയും പറഞ്ഞു. മഹബൂബ് കളത്തിങ്ങൽ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.