ജിദ്ദ: ഹംദാനിയ്യ ഏരിയ കെ.എം.സി.സി പ്രവർത്തകർക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. നാസർ കൊടുവള്ളി ആധ്യക്ഷത വഹിച്ചു.
അബ്ദുൽ കരീം കൂട്ടിലങ്ങാടി, നാസർ മച്ചിങ്ങൽ, മുഹമ്മദലി പുലാമന്തോൾ, ലത്തീഫ് കാവുങ്ങൽ, മുസ്തഫ കോഴിശേരി എന്നിവർ സംസാരിച്ചു. അർഷിദ് വെട്ടത്തൂർ സ്വാഗതവും മുജീബ് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു. മുസ്തഫ ബാഖവി ഊരകം, മുഹമ്മദ് കുട്ടി ഫൈസി പന്തല്ലൂർ എന്നിവർ പ്രാർഥനക്ക് നേതൃത്വം നൽകി. ഹംദാനിയ്യ കെ.എം.സി.സി ഏർപ്പെടുത്തിയ റമദാൻ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനം ചടങ്ങിൽ വിതരണം ചെയ്തു. ശിഹാബ് മാവൂർ, മുഹമ്മദലി വലിയാട്, അഷറഫ് കാപ്പാട്ട്, സിദ്ദീഖ് കോതമംഗലം, സമീർ വയനാട്, ഉമർ പട്ടിക്കാട്, റഫീഖ് ഒഴുകൂർ, റിയാസ് മാളിയേക്കൽ, നിർഷാദ് സുട്ടു, ശാക്കിർ തളങ്കര തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.