ജിദ്ദ: നിർബന്ധ മതപരിവർത്തനം ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും എന്നാൽ എല്ലാവർക്കും തങ്ങളുടെ വിശ്വാസങ്ങൾ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും നിച്ച് ഓഫ് ട്രൂത്ത് പ്രബോധകനും പണ്ഡിതനുമായ സുബൈർ പീടിയേക്കൽ അഭിപ്രായപ്പെട്ടു. ‘ഖുർആൻ - നജ്ജാശി മുതൽ റിച്ച്മണ്ട് വരെ’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. അമീൻ പരപ്പനങ്ങാടി സ്വാഗതവും ഇസ്സുദ്ദീൻ സ്വലാഹി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.