ജിദ്ദ: 'ഇസ്ലാം അതിരുകളില്ലാത്ത കാരുണ്യം സുതാര്യമായ ദർശനം'എന്ന പ്രമേയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ഐ.എസ്.എം കാമ്പയിൻ കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ ഉദ്‌ഘാടനം ചെയ്തു. കെ.എൻ.എം സംസ്ഥാന സമ്മേളനം ഈ വർഷം ഡിസംബറിൽ നടക്കുമെന്നും പ്രഖ്യാപനം ഉടൻ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു.
'ഇസ്ലാഹി പ്രസ്ഥാനം: ചരിത്രവും വർത്തമാനവും'എന്ന വിഷയത്തിൽ അഹ്മദ് അനസ് മൗലവി സംസാരിച്ചു. 'ഇസ്ലാം; എന്‍റെ ആദർശം എന്‍റെ അഭിമാനം'എന്ന തലക്കെട്ടിൽ ഖുദ്‌റത്തുല്ലാഹ് നദ്‌വി സംസാരിച്ചു. ഇസ്ലാഹി സെന്‍റർ ജനറൽ സെക്രട്ടറി ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.