ജിദ്ദ: മേയ് മൂന്ന്, നാല് തീയതികളിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ സംഘടിപ്പിച്ച ‘ഇന്റർനാഷനൽ ഇസ്ലാമിക് ഫാമിലി എക്സിബിഷന്റെ തുടർപ്രചാരണത്തിന്റെ ഭാഗമായി ‘നെക്സ്റ്റ് പ്രോഗ്രാ’മിന് തുടക്കം കുറിച്ചതായി സംഘാടകർ അറിയിച്ചു. സെന്ററിൽ നടന്ന ചടങ്ങിൽ ആദ്യ തുടർ വീഡിയോയുടെ ‘സ്വിച്ച് ഓൺ’ കർമം ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ നിർവഹിച്ചു. ആധുനിക കാലഘട്ടത്തിൽ ധാർമിക, കുടുംബജീവിതത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ എക്സിബിഷന്റെ മുഴുവൻ സ്ലൈഡുകളും ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ ‘ഫാമിലി ഹാൻഡ്ബുക്’ എല്ലാവർക്കും എത്തിക്കുന്ന 'ഗിവ് എവേ' പ്രോഗ്രാമിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് നൂരിഷാ വള്ളിക്കുന്നിൽ നിന്ന് ഷാനവാസും കുടുംബവും ആദ്യ കോപ്പി ഏറ്റുവാങ്ങി നിർവഹിച്ചു. ഐ.എസ്.എം സംസ്ഥാന സെക്രട്ടറി യാസർ അറഫാത്ത്, വൈസ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അമീർ എന്നിവരുടെ നേതൃത്വത്തിൽ ഒരിസ്ലാമിക മാതൃകാ കുടുംബം, പാപമോചനം, ഹിദായത്ത്, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിച്ചു. വിദ്യാർഥികളായ നദീം നൂരിഷ, ഷീസ്, നവീദ് എന്നിവർ വിവിധ പരിപാടികൾ നടത്തി.
റമദാനിൽ സെന്ററിന്റെ നേതൃത്വത്തിൽ എല്ലാ ആഴ്ച്ചയിലും നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ നഷീദ, ഷജീർ, അഷ്റഫ് കൽപാലത്തിങ്കൽ എന്നിവർ ക്കും ഫാമിലി എക്സിബിഷന് പേര് നിർദേശിക്കുന്ന മത്സരത്തിൽ വിജയിച്ച ഇ.കെ ഹനിയ, എക്സിബിഷൻ, നെക്സ്റ്റ് എന്നീ പരിപാടികളുടെ സ്റ്റാറ്റസ് കോമ്പറ്റി ഷനിൽ വിജയികളായ ഫാത്തിമ സാലിഹ്, യാസർ അറഫാത്ത് എന്നിവർക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. എക്സിബിഷൻ ഡെമോൺസ്ട്രേറ്റർ മാരായ അയാൻ അലി, മുഹമ്മദ് യാസീൻ, മുഹമ്മദ് റസൂഖ്, ഹാമിസ് മുഹമ്മദ്, ലബുവ മുഹമ്മദ് ലക്മീൽ, ആയിഷ അഷ്റഫ്, ഫാത്തിമ മുഷ്ത്താഖ്, ഹനാൻ ഹിഫ്സു, റെന ഫാത്തിമ, ജദുവ അബ്ദുന്നാസർ, ആമിന അഹ്ലം, ദിൽന ഫാത്തിമ, ഫാത്തിമ അബ്ദുൽ ഖാദർ, സമീഹ തസ്ലീം, ഹുദ നജീബ്, റിദ മറിയം, ആസിൻ ഫാത്തിമ, ജെന്ന മെഹക്ക്, അസീമ അമീർ, എം.ടി ആയിഷ, ഫാദിൽ മുഹമ്മദ്, ഹംദി, അബിയാൻ അഫ്ആൻ, കെ.ബിലാൽ , ഫാത്തിമ ഹന, ഹഫ ആമിന, കെ.ഷെസ, ഡാനിയ ജിഫ്രി, മുഹമ്മദ് ഷാദി, വി.പി മിർസബ്, ആസിം ആഷിഖ്, റെഹാൻ നൗഷാദ്, നഷാ ഹനൂൻ, അമീന ആഷിഖ്, ആയിഷ മുഷ്ത്താഖ്, ഫാത്തിമ നുഹ, നദീം നൂരിഷ, അർശൽ ശിഹാബ്, വി.കെ ആദിൽ, സഈമ് മൻസൂർ, കെ. ഹസീബ്, നേഹ ഫാത്തിമ, ആയിഷ ഷാഫി, ഫിദ ശിഹാബ്, സയ വസീം, ഫാത്തിമ ഫൗസ, അസ്ന ബഷീർ, സയ്യിദ സാമിയ ഫാത്തിമ, ആയിഷ ദിയ എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകളും മെന്റർമാരായ സഹീർ ചെറുകോട്, മുഹമ്മദ് ഫവാസ്, ഹമീദ ശംസുദ്ധീൻ, റാശിദ അഫ്സൽ, എം നുസൈബ, കെ.ടി മുഹ്സിന , ഫാത്തിമ സാലിഹ്, ഷക്കീല മുഹമ്മദ് സാലിഹ്, റഷ ബാസിമ, ഹംന റഹ്മാനി, എം.റിദ, സഫിയ അബ്ദുൽ ജബ്ബാർ, ആയിഷ ലൈല, റാദിയ, ഷറഫീന, വി. ആമിന, എം.ഷമീമ എന്നിവർക്കുള്ള മെമെന്റോകളും വിതരണം ചെയ്തു. യാസർ അറഫാത്ത് പരിപാടി നിയന്ത്രിച്ചു. അബ്ബാസ് ചെമ്പൻ സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.