ജിദ്ദ: മനുഷ്യശരീരം വല്ലാത്തൊരു അത്ഭുത സൃഷ്ടിയാണെന്നുള്ള തിരിച്ചറിവിലൂടെ മനുഷ്യർ അവന്റെ സ്രഷ്ടാവിനെ കണ്ടെത്തേണ്ടതുണ്ടെന്ന് അബ്ദുസ്സലാം മൗലവി മോങ്ങം അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിലെ വാരാന്ത്യ ക്ലാസിൽ ‘എന്റെ ഈമാനിന് എന്തുപറ്റി’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിതാവിന്റെ സ്നേഹം അനുഭവിച്ചറിഞ്ഞതുപോലെ സ്രഷ്ടാവിന്റെ സ്നേഹം അനുഭവിക്കുമ്പോഴാണ് സ്രഷ്ടാവിനെ അടുത്തറിയാൻ സാധിക്കുന്നത്. ഏതു പ്രതിസന്ധിയിലും രോഗാവസ്ഥയിലും തെൻറ സംരക്ഷണത്തിനായി ഒരു അദൃശ്യശക്തിയുണ്ടെന്ന വിശ്വാസം മനുഷ്യർക്ക് നിർഭയത്വം നൽകുന്നു. കലുഷിതമായ ഇന്നിന്റെ സാഹചര്യങ്ങളിൽ സമാധാനമായി ജീവിക്കാൻ ഏകദൈവ വിശ്വാസം കൂടുതൽ കരുത്തു നൽകുന്നു. ഹൃദയം എന്നത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന ഒരു അവയവം മാത്രമല്ല, മറിച്ച് അതിൽ സ്നേഹം, കരുണ, അനുകമ്പ തുടങ്ങിയ കാര്യങ്ങൾ നിക്ഷേപിച്ചത് സ്രഷ്ടാവാണ്. മനസ്സ് എന്നത് ശാസ്ത്രം കണ്ടുപിടിക്കാത്ത അത്ഭുത പ്രതിഭാസമാണ്. അത് മനുഷ്യനിൽ സൃഷ്ടിച്ചത് സ്രഷ്ടാവിന്റെ മാത്രം കഴിവിൽപെട്ടതാണെന്നും അബ്ദുസ്സലാം മൗലവി പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.