ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ വാരാന്ത്യ ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു. 'ഇസ്ലാം വിരുദ്ധതയും മുസ്ലിമിെൻറ നിലപാടും' എന്ന വിഷയത്തിൽ മൗലവി ഹംസ നെല്ലായ സംസാരിച്ചു. സമൂഹത്തിൽ ഇന്ന് ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് ദലിത്, മുസ്ലിം ന്യൂനപക്ഷ വിഭാഗമാണെന്നും അതിനെ നേരിടേണ്ടത് നിസ്സംഗമമായ നിലപാട് സ്വീകരിച്ചുകൊണ്ടോ വൈകാരികമായ പ്രതി പ്രവർത്തനങ്ങളിലൂടെയോ അല്ലെന്നും മറിച്ച്, ഇത്തരം സന്ദർഭങ്ങളിൽ പ്രവാചകൻ കൈക്കൊണ്ട പ്രായോഗികവും ബുദ്ധിപരവുമായ സമീപനത്തിലൂടെയുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം സമൂഹം അതിെൻറ ആരംഭകാലം മുതലേ പലവിധ ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും വിധേയരായിട്ടുണ്ട്. നാലുതരം വിഭാഗങ്ങളിൽ നിന്നാണ് മുസ്ലിം സമൂഹം പീഡനങ്ങൾ നേരിടുക. ഒന്ന് വർഗീയ ഫാഷിസ്റ്റ് ശക്തികൾ ആണെങ്കിൽ രണ്ടാമത്തേത് നിരീശ്വര നിർമത പ്രസ്ഥാനത്തിെൻറ വക്താക്കളിൽ നിന്നുമാണ്.
ക്രിസ്തുമതത്തിലെ അവാന്തര വിഭാഗങ്ങളും സ്വന്തം മതത്തിലെ മുസ്ലിം നാമധാരികളുമാണ് മറ്റു വിഭാഗക്കാർ. ഹാദിയ എന്ന പെൺകുട്ടി ഇസ്ലാം മതം സ്വീകരിച്ചപ്പോൾ അവർക്ക് സുപ്രീംകോടതി വരെ കയറേണ്ടി വന്നു. എന്നാൽ, ഒരു മുസ്ലിം പെൺകുട്ടി ഒരു അമുസ്ലിം യുവാവിെൻറ കൂടെ ഒളിച്ചോടി വിവാഹിതരായപ്പോൾ അത് നിയമത്തിെൻറയും വ്യക്തി സ്വാതന്ത്ര്യത്തിെൻറയും പേരിൽ ന്യായീകരിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ഇവിടെയാണ് മുസ്ലിം വിരുദ്ധതയുടെ പ്രകടമായ സമീപനം കണ്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒളിച്ചോട്ടവും അതോടൊപ്പമുള്ള വിവാഹവും ഇസ്ലാം ഒരിക്കലും അനുവദിക്കുകയോ സാധൂകരിക്കുകയോ ചെയ്യില്ല. അത്തരത്തിലുള്ള വിവാഹങ്ങൾ ഇസ്ലാമിൽ നിന്നും പുറത്താണ്. രക്ഷിതാക്കൾ കൂടുതൽ ജാഗ്രത കൈക്കൊള്ളുകയാണ് ഇതിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമൂഹത്തിനു നേരെ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും മതം അനുശാസിച്ച ശക്തമായ ആയുധമായ ക്ഷമകൊണ്ടും വിവേകപൂർണമായ തീരുമാനങ്ങൾ കൈക്കൊണ്ടുമാണ് നേരിടേണ്ടതെന്നും ഹംസ മൗലവി കൂട്ടിച്ചേർത്തു. സെക്രട്ടറി ശിഹാബ് സലഫി സ്വാഗതവും അബ്ബാസ് ചെമ്പൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.