ജിദ്ദ: ഹജ്ജ് തീർഥാടകർക്കു സേവനം ചെയ്യുന്നതിനായി ഒ.ഐ.സി.സി വിപുലമായ ഒരുക്കങ്ങളാണ് ഈ പ്രാവശ്യം നടത്തിയിട്ടുള്ളത്. ഹജ്ജിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താനും മീന ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനുമായി പ്രധാന വളൻറിയർമാരുടെ ക്യാമ്പ് സംഘടിപ്പിച്ചു. റീജനൽ പ്രസിഡൻറ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു.
മാമദ് പൊന്നാനി, ശ്രീജിത്ത് കണ്ണൂർ, അലി തേക്കുതോട്, നൗഷാദ് അടൂർ, അസാബ് വർക്കല, റഫീഖ് മൂസ ഇരിക്കൂർ, രാധാകൃഷ്ണൻ കാവുമ്പായി, സമീർ നദവി കുറ്റിച്ചൽ, ഷിനോയ് കടലുണ്ടി, അഷ്റഫ് വടക്കേകാട്, ജോർജ് ജോയ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും നൗഷാദ് അടൂർ നന്ദിയും പറഞ്ഞു.
ജിദ്ദയിലെ ഒ.ഐ.സി.സി വളൻറിയർമാരിൽ പകുതി പേർ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ കീഴിലുമാണ് സേവന നിരതരാവുക. ഇതിന് പുറമെയുള്ളവർ നാലു ഡിവിഷനുകളിലായി നാനൂറിലധികം വളൻറിയർമാരായി അല്ലാഹുവിന്റെ അതിഥികളുടെ സേവനത്തിൽ വ്യാപൃതരാണ്.
മക്കയിലെ സേവനത്ത് ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, ശാക്കിർ കൊടുവള്ളി, നൗഷാദ് പെരുന്തല്ലൂർ എന്നിവരും മദീനയിലെ സേവനങ്ങൾക്ക് അബ്ദുൽ ഹമീദ് ഒറ്റപ്പാലം, മുജീബ് ചെനാത്ത്, നജീബ് പത്തനംതിട്ട എന്നിവരും നേതൃത്വം നൽകുന്നു. ജിദ്ദ ഒ.ഐ.സി.സി മിനാ ടാസ്ക് ടീമിനെ ഷെമീർ നദ്വി കുറ്റിച്ചൽ, അസ്സഹാബ് വർക്കല എന്നിവർ നയിക്കും. ഇത്തവണ ഹജ്ജ് വെൽഫെയർ ഫോറത്തിൽ ഒ.ഐ.സി.സി നേതാക്കളായ അഷ്റഫ് ടി.കെ. വടക്കേകാട് (ജനറൽ കൺവീനർ), മാമദ് പൊന്നാനി (മുൻ ജനറൽ കൺവീനർ) എന്നിവർ നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.