ജി​ദ്ദ: ന​ഗ​ര​വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ദ്ദ​യി​ലെ ചേ​രി​പ്ര​ദേ​ശ​ങ്ങ​ളി​ലെ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​ന് അ​സീ​സി​യ, റി​ഹാ​ബ്​ ഡി​സ്​​ട്രി​ക്​​ടു​ക​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക്​​ ശ​നി​യാ​ഴ്​​ച നോ​ട്ടീ​സ്​ ന​ൽ​കും. ജൂ​ൺ നാ​ലി​ന്​ പൊ​ളി​ച്ചു​മാ​റ്റേ​ണ്ട കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി-​ജ​ല ക​ണ​ക്ഷ​നു​ക​ൾ വി​ച്ഛേ​ദി​ക്കാ​നും 11ന്​ ​പൊ​ളി​ക്ക​ൽ ആ​രം​ഭി​ക്കാ​നു​മാ​ണ് പ​ദ്ധ​തി​യെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. മു​ശ്​​രി​ഫ ഡി​സ്​​ട്രി​ക്ടി​ൽ പൊ​ളി​ച്ചു​മാ​റ്റു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം​ അ​റി​യി​പ്പ്​ ന​ൽ​കി. ജൂ​ൺ നാ​ലു​മു​ത​ൽ പൊ​ളി​ക്ക​ൽ ആ​രം​ഭി​ക്കും.

ബ​നീ മാ​ലി​ക്, അ​ൽ​വു​റൂ​ദ്​ ഡി​സ്​​ട്രി​ക്​​ടു​ക​ളി​ലെ പൊ​ളി​ച്ചു​മാ​റ്റു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക്​ മേ​യ് ഏ​ഴി​ന്​ അ​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. ശ​നി​യാ​ഴ്​​ച കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ക​ണ​ക്ഷ​നു​ക​ൾ വി​ച്ഛേ​ദി​ക്കു​ക​യും മേ​യ് 28ന്​​ ​കെ​ട്ടി​ടം​പൊ​ളി ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. റ​ബു​അ ഡി​സ്​​ട്രി​ക്​​ടി​ലെ താ​മ​സ​ക്കാ​ർ​ക്ക്​ ജൂ​ൺ 11ന് ​ഒ​ഴി​യ​ണ​മെ​ന്നാ​ണ് അ​റി​യി​പ്പ്. ജൂ​ൺ 18ന്​ ​വി​വി​ധ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ വേ​ർ​പ്പെ​ടു​ത്തും.

ജൂ​ൺ 25ന്​ ​കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​ത്​ ആ​രം​ഭി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ജാ​മി​അ ഡി​സ്​​ട്രി​ക്​​റ്റി​ലെ പൊ​ളി​ച്ചു​മാ​റ്റു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക്​ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച മാ​റാ​ൻ അ​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. മേ​യ്​ 28ന്​ ​സേ​വ​ന​ങ്ങ​ൾ വേ​ർ​പെ​ടു​ത്തു​ക​യും ജൂ​ൺ നാ​ലി​ന്​ കെ​ട്ടി​ടം​പൊ​ളി ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. റ​വാ​ബി ഡി​സ്​​ട്രി​ക്​​ടി​ലെ താ​മ​സ​ക്കാ​ർ​ക്ക്​ മേ​യ്​ 28ന്​ ​അ​റി​യി​പ്പ്​ ന​ൽ​കു​ക​യും ജൂ​ൺ നാ​ലി​ന്​ സേ​വ​ന​ങ്ങ​ൾ വേ​ർ​പെ​ടു​ത്തു​ക​യും ജൂ​ൺ 11ന്​ ​കെ​ട്ടി​ടം​പൊ​ളി ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. മു​ൻ​ത​സ​ഹാ​ത്ത്​ ഡി​സ്​​​ട്രി​ക്​​ടു​ക​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക്​ ജൂ​ൺ 11ന്​ ​അ​റി​യി​പ്പ്​ ന​ൽ​കു​ക​യും 18ന്​ ​സേ​വ​ന​ങ്ങ​ൾ വേ​ർ​പെ​ടു​ത്തു​ക​യും ജൂ​ൺ 25ന്​ ​കെ​ട്ടി​ടം​പൊ​ളി ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. ഖു​വൈ​സി​ലെ കെ​ട്ടി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക്​ ജൂ​ൺ 25ന്​ ​അ​റി​യി​പ്പ്​ ന​ൽ​കു​ക​യും ജൂ​ലൈ ര​ണ്ടി​ന്​ സേ​വ​ന​ങ്ങ​ൾ വേ​ർ​പെ​ടു​ത്തു​ക​യും ജൂ​ലൈ ഒ​മ്പ​തി​ന്​ കെ​ട്ടി​ടം​പൊ​ളി ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. അ​ൽ​അ​ദ്​​ൽ വ​ൽ ഫ​ദ്​​ൽ ഡി​സ്​​ട്രി​ക്​​ടു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ജൂ​ലൈ 16ന്​ ​അ​റി​യി​പ്പ്​ ന​ൽ​കു​ക​യും ജൂ​ലൈ 23ന്​ ​സേ​വ​ന​ങ്ങ​ൾ വേ​ർ​പെ​ടു​ത്തു​ക​യും ജൂ​ലൈ 30ന്​ ​കെ​ട്ടി​ടം​പൊ​ളി ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. ഉ​മ്മു​സ​ലം ഡി​സ്​​ട്രി​ക്​​ട്, കി​ലോ 14ന്​ ​വ​ട​ക്ക്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക്​ ജൂ​ലൈ 30ന്​ ​അ​റി​യി​പ്പ്​ ന​ൽ​കു​ക​യും ആ​ഗ​സ്​​റ്റ്​ ആ​റി​ന്​ സേ​വ​ന​ങ്ങ​ൾ വേ​ർ​പെ​ടു​ത്തു​ക​യും ആ​ഗ​സ്​​റ്റ്​ 13ന്​ ​കെ​ട്ടി​ടം​പൊ​ളി ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Jeddah Urban Development: Building Continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.