നവീകരണ ജോലികൾക്ക്​ ശേഷം ജിസാൻ ജനറൽ ആശുപത്രിയുടെ പുനപ്രവർത്തനം ഗവർണർ അമീർ മുഹമ്മദ്​ ബിൻ നാസിർ ബിൻ അബ്​ദുൽ അസീസ്​ ഉദ്​ഘാടനം ചെയ്യുന്നു

നവീകരണം പൂർത്തിയാക്കി ജീസാൻ ജനറൽ ആശുപത്രി പുനരാരംഭിച്ചു

ജിദ്ദ: നവീകരണ ജോലികൾക്ക്​ ശേഷം ജിസാൻ ജനറൽ ആശുപത്രി പ്രവർത്തനമാരംഭിച്ചു. ഏകദേശം 158,904,048 റിയാലി​െൻറ നവീകരണ ജോലികൾക്ക്​ ശേഷമാണ്​ ആശുപത്രി തുറന്നിരിക്കുന്നത്​. മേഖല ഗവർണർ അമീർ മുഹമ്മദ്​ ബിൻ നാസിർ ബിൻ അബ്​ദുൽ അസീസ്​ ഉദ്​ഘാടനം ചെയ്​തു.

ഡെപ്യൂട്ടി ഗവർണർ മുഹമ്മദ്​ ബിൻ അബ്​ദുൽ അസീസ്​, ആരോഗ്യ മന്ത്രി ഫഹദ്​ ബിൻ അബ്​ദുറഹ്​മാൻ അൽജലാജിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ആശുപത്രിയെക്കുറിച്ച്​ ആരോഗ്യമന്ത്രിയും ജീസാൻ ആരോഗ്യകാര്യ ഡയറക്ടർ ജനറൽ അബ്​ദുറഹ്​മാൻ അൽഹർബിയും ഗവർണർക്ക്​ വിദശീകരിച്ചു കൊടുത്തു. മൂന്ന്​ പ്രത്യേക ക്ലിനിക്കുകൾ ഉൾപ്പെടെ 24 ക്ലിനിക്കുകളുണ്ട്​.

വിസ്തീർണം മുമ്പുള്ളതിനേക്കാൾ 40 ശതമാനവും കിടക്കകളുടെ എണ്ണം 100 ൽ നിന്ന് 200 ആയും വർധിച്ചിട്ടുണ്ട്​. തീവ്രപരിചരണ വിഭാഗത്തിൽ 21 കിടക്കകളും അത്യാഹിത വിഭാഗത്തിൽ 31 കിടക്കകളും നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ 34 കിടക്കകളുമുണ്ട്​. ഓപറേഷൻ റൂമുകൾ ആറായും വർധിപ്പിച്ചു. ലബോറട്ടറി, ഫാർമസി, റേഡിയോളജി എന്നിവ ഉൾപ്പെടുന്ന മെഡിക്കൽ വകുപ്പുകൾ ഏറ്റവും പുതിയതും മികച്ചതുമായ മെഡിക്കൽ ഉപകരണങ്ങൾ ​കൊണ്ടാണ്​​ സജ്ജീകരിച്ചിരിക്കുന്നത്​.

Tags:    
News Summary - Jeezan General Hospital reopened after renovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.