ജിദ്ദയിൽ കുളിർമഴ, ഇടിമിന്നൽ

ജിദ്ദ: കടുത്ത ചൂടിന് ശമനമായി ജിദ്ദയിലും പരിസരങ്ങളിലും കൂളിർമഴ പെയ്തു.  വ്യാഴാഴ്ച  ഉച്ചയോടെ ചിലയിടങ്ങളിൽ ചാറൽ മഴ തുടങ്ങി. വൈകുന്നേരം നാല് മണിയോടെയാണ് കനത്ത മഴ ലഭിച്ചത്. മേഖലയുടെ പല ഭാഗങ്ങളിലും ഇടിയോട് കൂടിയ മഴ പെയ്തു. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗതം മന്ദഗതിയിലായി. മക്ക മേഖലയിലെ ജിദ്ദ, ദഹ്ബാൻ, പരിസര പ്രദേശങ്ങളിൽ ഉച്ചക്ക് 2.45 മുതൽ വൈകുന്നേരം ഏഴ് വരെ ഇടിയോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ അധികൃതർ   മുന്നറിയിപ്പ് നൽകിയിരുന്നു. 
മഴയെ തുടർന്ന് തുരങ്കങ്ങളൊന്നും അടക്കേണ്ടിവന്നില്ലെന്ന് ജിദ്ദ  ട്രാഫിക് പബ്ലിക് റിലേഷൻ മേധാവി കേണൽ സൈദ് അൽഹംസി പറഞ്ഞു.  മഴയെ തുടർന്നുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ പ്രധാന റോഡുകളിലും കവലകളിലും ട്രാഫിക് ഉദ്യോഗസ്ഥരെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
 

Tags:    
News Summary - jidda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.