ജിദ്ദ: ചെയ്ത ജോലിക്ക് ശമ്പളം ചോദിക്കുേമ്പാൾ തൊഴിലുടമ അക്രമിക്കുന്നു എന്നാരോപിച്ച് 12 മലയാളികൾ ലേബർ ക്യാമ്പിൽ ഭീതിയോടെ കഴിയുന്നു. ജിദ്ദ അൽ ഖുംറയിലെ സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയിലെ തൊഴിലാളികളാണ് ദുരിതത്തിൽ നിന്നും ഭീതിയിൽ നിന്നും മോചനം തേടി ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചത്. ട്രൈലർ ഡ്രൈവർമാരാണ് പീഡനം സഹിച്ച് കഴിയുന്നത്. ഏഴ് വർഷം വരെ സർവീസുള്ളവരുണ്ട് ഇക്കൂട്ടത്തിൽ. രണ്ട് വർഷം മുമ്പ് വരെ വലിയ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ഇൗയിടെയാണ് ശമ്പളം പതിവായി മുടങ്ങാൻ തുടങ്ങിയത്. ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ലെങ്കിലും മുടങ്ങിയ ശമ്പളവും അലവൻസും ലഭിച്ച ശേഷം എങ്ങിനെയെങ്കിലും നാട്ടിലെത്തിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. മൂന്ന് മാസമായി ശമ്പളം മുടങ്ങിയിരിക്കയാണ്. വണ്ടിക്ക് ഡീസലടിക്കാനും നിത്യച്ചെലവിനുമുള്ള ട്രിപ്പ് അലവൻസ് പോലും മുടങ്ങുന്നതായി തൊഴിലാളികൾ പറഞ്ഞു. ചിലർക്ക് ഭാഗികമായി അലവൻസ് കൊടുക്കും. എന്നിട്ടും ജോലിക്ക് ഹാജരായ ഇവർ ശമ്പളവും അലവൻസും ആവശ്യപ്പെടുേമ്പാൾ തൊഴിലുടമ അക്രമാസക്തനാവാൻ തുടങ്ങിയതോടെയാണ് ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് ആലോചിച്ചു തുടങ്ങിയത്. അക്രമിക്കുന്നതിെൻറയും ഭീഷണിെപ്പടുത്തുന്നതിെൻറയും ദൃശ്യങ്ങൾ വാട്സ് ആപിൽ പ്രചരിക്കുന്നുണ്ട്. നിലവിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട അവസ്ഥയിലാണിവർ. താമസകേന്ദ്രത്തിൽ നിന്നിറങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്. എങ്ങോട്ട് പോവണമെന്നറിയാതെ അന്തിച്ചു നിൽക്കുകയാണ് യുവാക്കൾ. അക്രമവും ഭീഷണിയും അസഹ്യമാണ്. കഴിഞ്ഞ ആഴ്ച ക്യാമ്പിൽ നാല് ദിവസത്തോളം വൈദ്യുതി മുടങ്ങി. എട്ട് കട്ടിലുകളിട്ട കുടുസ്സുമുറിയിലാണ് താമസ സൗകര്യം. അവിടെ വൈദ്യുതി കൂടി മുടങ്ങിയാൽ അവസ്ഥ അതി ദയനീയമാണ്. താമസത്തിന് തൊഴിലുടമ 200 റിയാൽ ഇൗടാക്കുന്നുമുണ്ട്. മുടങ്ങുന്ന ശമ്പളത്തിന് അധികൃതർ ഇടപെട്ട് അവധി പറയാറുണ്ടായിരുന്നെങ്കിലും വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിരുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.
രണ്ട് വർഷത്തിനകം കൊണ്ടോട്ടി വട്ടപ്പറമ്പ് സ്വദേശി മുഖാന്തിരം എത്തിയ ആറോളം പേർ ഇവിടെയുണ്ട്. അവർ 50,000 രൂപ വീതം വിസക്ക് നൽകിയാണ് ഇവിടെ എത്തിയത്. മറ്റ് ചെലവുകളടക്കം ഒരു ലക്ഷത്തോളം രൂപ കൊടുത്താണ് വന്നത്. 45000 രൂപ ശമ്പളം കിട്ടുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ 25000 പോലും തികച്ചു കിട്ടുന്നില്ല. തുച്ചമായ ശമ്പളം മുടങ്ങുന്നതും അക്രമത്തിനിരയാവുന്നതും പതിവായിട്ടും വിസ നൽകിയയാൾ ഇടപെടുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. അയാളും ഇൗ കമ്പനിയിലെ ജോലിക്കാരനാണ്. മറ്റൊരു കമ്പനിക്ക് വേണ്ടി അഞ്ച് വിസകളുമായി നാട്ടിൽ പോയിരിക്കയാണിയാൾ. തങ്ങളെ പോലെ ഇനിയാരും ഇരകളാക്കപ്പെടരുതെന്ന് 19 മാസം മുമ്പ് ഇവിടെ എത്തിയ മലപ്പുറം കാക്കഞ്ചേരി സ്വദേശി അനൂപ് മരുതാടൻ പറഞ്ഞു.
കാക്കഞ്ചേരി സ്വദേശികളായ ഫവാസ്, ജിസോൺ, വിമീഷ്, കെ.അനൂപ്, കൊണ്ടോട്ടി സ്വദേശി നിമീഷ്, പാലക്കാട് സ്വദേശികളായ ഉനാസ്, അബ്ദുൽ ഖാദർ, , കണ്ണൂർ സ്വദേശികളായ ഹസീബ്, മുഹമ്മദ് ശാഫി, ഇബ്രാഹീം ഗൂഡലൂർ തുടങ്ങിയവരാണ് ദുരിതവും ഭീതിയുമായി കഴിയുന്നത്. കോൺസുലേറ്റ് അധികൃതർ ഇടപെട്ട് നീതി ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.