ജിസാന്‍: ജിസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന് (ജല) സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമ ായി. ഓണപ്പാട്ടുകളും തിരുവാതിരയും പുലികളിയും നാടോടിനൃത്തവും നാടന്‍ കലാരൂപങ്ങളു ം മാവേലി വേഷവുമൊക്കെ അരങ്ങേറിയ ഓണാഘോഷം ഉത്സവാവേശത്തിൽ ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിെൻറ സംഗമവേദിയായി മാറി. ആഘോഷ പരിപാടികള്‍ ലോക കേരളസഭാംഗവും ജല രക്ഷാധിക ാരിയുമായ ഡോ. മുബാറക്ക് സാനി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.കെ. ഓമനക്കുട്ടന് അധ്യക്ഷത വഹിച്ചു. വിവിധ സാമൂഹിക സാംഘടനാ പ്രതിനിധികളായ ഹാരിസ് കല്ലായി, മുഹമ്മദ് ഇസ്മയില്‍ മാനു, അഞ്ജലി അപ്പുക്കുട്ടന് എന്നിവര്‍ ആശംസ നേര്‍ന്നു. ഓണാഘോഷത്തോടനുബന്ധിച്ച് ചിത്രകാരനായ ഷാജു ഗോപാലന് വരച്ച രേഖാചിത്രങ്ങളുടെ പ്രദര്‍ശനം ‘മാജിക് ഓഫ് ബ്ലൂ സ്ട്രോക്സ്’ ജിസാഡ്കോ ഓപറേഷന് മാനേജര്‍ ഐമന് യഹിയ മുഹമ്മദ് അല്ഖാരി ഉദ്ഘാടനം ചെയ്തു. റസ്സല്‍ കരുനാഗപ്പള്ളി സ്വാഗതവും ജല ജനറല്‍ സെക്രട്ടറി വെന്നിയൂര്‍ ദേവന് നന്ദിയും പറഞ്ഞു.
ഗാനമേളയില്‍ നൗഫല്‍ മമ്പാട്, സുനില്‍ തിരുവനന്തപുരം, ബഷീര്‍ കോഴിക്കോട്, ഇഖ്ബാല്‍, സുൽഫി കോഴിക്കോട്, ഷാജഹാന് വെന്നിയൂര്‍, ഫാത്തിമ ഫൈസല്‍, ഹിഫ വട്ടോളി, സുലൈമന്‍ കൊട്ടാരം, അന ഫാത്തിമ, തിരുവല്ല, ഷൈജു, ഖദീജ താഹ, രഞ്ജിത് ഒറ്റപ്പാലം എന്നിവര്‍ ഗാനമാലപിച്ചു.
സൗമ്യ, തിമ്മി, സബിത, ആന്‍ എന്നിവര്‍ ഓണപ്പാട്ടുകള്‍ പാടി. ജിസാന്‍ യൂനിവേഴ്സിറ്റി അധ്യാപിക സിബി തോമസ് മോണോആക്ട് അവതരിപ്പിച്ചു. ജിപ്സിയുടെ നേതൃത്വത്തില്‍ ശിൽപ, അനിത, അല്‍ഫി, അനീത, മിസ്സ, ജീന, ആതിര, വീണ എന്നിവര്‍ തിരുവാതിര അവതരിപ്പിച്ചു. ഖദീജ താഹ, അലോന, ട്രീസ മറിയം, മെഹ്റിന് വട്ടോളി, റിഫ വട്ടോളി, ഹന ഫാത്തിമ, അനിത എന്നിവര്‍ നൃത്തപരിപാടികളവതരിപ്പിച്ചു.
ഹരി വര്‍ക്കല, അജിത് തിരുവനന്തപുരം, അഭിലാഷ്, ശരത്, വിജയകുമാര്‍, അജീഷ് കോഴിക്കോട്, മഹേഷ് കന്യാകുമാരി, സതീഷ് കുമാര്‍ തിരുവനന്തപുരം എന്നിവര്‍ പുലികളിയും ഓണക്കളികളും അവതരിപ്പിച്ചു. പ്രവാസി ചിത്രകാരനായ ഷാജു ഗോപാലന് നീല ബാള്പോയൻറ് പേന കൊണ്ട് വരച്ച 200ലധികം ലോകപ്രശസ്ത പ്രതിഭകളുടെ രേഖാചിത്ര പ്രദര്‍ശനം വേറിട്ട കാഴ്ചയൊരുക്കി. ജേക്കബ് ചാക്കോ, ഹരിക്കുട്ടന്, അനീഷ് നായര്‍, സന്ദീപ് അമ്പലത്തിങ്ങല്‍, ഗഫൂര്‍ പൊന്നാനി, സതീശന് കഴക്കൂട്ടം, സന്തോഷ് കളത്തില്‍, ഹനീഫ മൂന്നിയൂര്‍, ജബ്ബാര്‍ പാലക്കാട്, വിനോദ്, അജിതന് അവിനപ്പുള്ളി, അന്തുഷ ചെട്ടിപ്പടി, സമീര്‍ പരപ്പനങ്ങാടി, ഇഖ്ബാല്‍, സൈനിലാബ്ദീന്, അക്ഷയ്, ഷിഹാബ്, ധനേഷ്, സുരേഷ് ആലപ്പുഴ, ഷാജി കരുനാഗപ്പള്ളി, കാഷിഫ് ജാഫര്‍ താനൂര്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.