ജിസാൻ വിമാനത്താവളം 2020 ഓടെ പൂർത്തിയാകും

ജീസാൻ: ജിസാൻ വിമാനത്താവളം 2020 ഓടെ പൂർത്തിയാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. നേരത്തെ തീരുമാനിച്ച സ്ഥലം ആരാംകോയുടെ സ്ഥലമാണെന്ന അവകാശവാദം ഉയർന്നതിനാലാണ് നിർമാണ ജോലികൾ വൈകാൻ കാരണം. മറ്റൊരു സ്ഥലം തെരഞ്ഞെടുക്കുകയും നിർമാണ ജോലികൾ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. 24 ലക്ഷം യാത്രക്കാരെ വർഷത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നതായിരിക്കും പുതിയ വിമാനത്താവളം. മൂന്ന് നിലകളോട് കൂടിയ പ്രധാനഹാൾ 52000 ചതുരശ്ര മീറ്ററിലായിരിക്കും. അഞ്ച് ഗേറ്റുകളുണ്ടാകും. 
വിമാനത്തിലേക്ക് യാത്രക്കാർക്ക് നേരിട്ട് പ്രവേശിക്കാൻ 10 എയ്റോ ബ്രിഡ്ജുകളുണ്ടാകും. പത്ത് വിമാനങ്ങൾക്ക് പാർക്കിങ് സൗകര്യം 200 പേരെ ഉൾക്കൊള്ളാവുന്ന വി.ഐ.പി ലോഞ്ച്, പള്ളി തുടങ്ങിയവ സൗകര്യങ്ങളോട് കൂടിയതായിരിക്കും പുതിയ വിമാനത്താവളമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
 

Tags:    
News Summary - jisan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.