ജീസാൻ: ജീവകാരുണ്യ, സാമൂഹിക പ്രവർത്തന മേഖലയിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജീസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കുന്നു. പരിപാടിയുടെ പ്രഖ്യാപനം വെള്ളിയാഴ്ച ജീസാനിൽ നടക്കുന്ന 21ാമത് സമൂഹ നോമ്പുതുറയിൽ നടക്കുമെന്ന് പ്രസിഡന്റ് ഹാരിസ് കല്ലായി അറിയിച്ചു.
വാർഷികാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് ഉദ്ഘാടന സമ്മേളനം, ആരോഗ്യ ബോധവത്കരണ ക്ലാസ്, സൗജന്യ മെഡിക്കൽ ക്യാമ്പ്, കുട്ടികൾക്കുവേണ്ടി കലാ, കായിക, വിജ്ഞാന മത്സരങ്ങൾ, ഡോക്യുമെന്ററി പ്രദർശനം, ഫുട്ബാൾ ടൂർണമെന്റ്, ക്രിക്കറ്റ് ടൂർണമെന്റ്, കുടുംബ സംഗമം, വനിതാസമ്മേളനം, സ്നേഹസംഗമം, ഫാമിലി ടൂർ, കലാപരിപാടികൾ, ഗാനമേള തുടങ്ങി ഒട്ടനവധി വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനറൽ സെക്രട്ടറി ഷംസു പൂക്കോട്ടൂർ, ചെയർമാൻ ഗഫൂർ വാവൂർ, ട്രഷറർ ഖാലിദ് പട് ല, ഓർഗനൈസിങ് സെക്രട്ടറി സാദിഖ് മാസ്റ്റർ, പ്രോഗ്രാം കോഓഡിനേറ്റർ ഡോ. മൻസൂർ നാലകത്ത് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.