ജിസാൻ: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്കായി അബുഅരീഷിൽ നടന്ന നേതൃതല ലീഡേഴ്സ് മീറ്റ് ജിസാൻ കെ.എം.സി.സി സ്ഥാപക നേതാവും സൗദി നാഷനൽ സെക്രട്ടേറിയറ്റ് അംഗവുമായ എം.എ. അസീസ് ചേളാരി ഉദ്ഘാടനം ചെയ്തു.ജിസാൻ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഡോ. മൻസൂർ നാലകത്ത് സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംസു പൂക്കോട്ടൂർ ആമുഖപ്രഭാഷണം നടത്തി.
ചെയർമാൻ ഗഫൂർ വാവൂർ ചർച്ചക്ക് തുടക്കം കുറിച്ചു. ആക്ടിങ് പ്രസിഡന്റ് ജമാൽ കമ്പിൽ, ട്രഷറർ ഖാലിദ്, ഓർഗനൈസിങ് സെക്രട്ടറി സാദിഖ് മാസ്റ്റർ, വൈസ് പ്രസിഡന്റ് ഷമീർ അമ്പലപ്പാറ, സെക്രട്ടറിമാരായ ഇസ്മായിൽ ബാപ്പു, ബഷീർ ആക്കോട്, ഷമീൽ വലമ്പൂർ, നാസർ വാക്കാലൂർ, ജസ് മൽ വളമംഗലം, സിറാജ് പുല്ലൂരാംപാറ, ഹമീദ് മണലായ, ഗഫൂർ മൂന്നിയൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.