റിയാദ്: മുൻ പ്രവാസി വിദ്യാർഥി നാട്ടിൽ മരിച്ചു. റിയാദിലെ ന്യൂസഫാമക്ക പോളിക്ലിനിക്കിലെ ചർമരോഗ വിദഗ്ധനും എറണാകുളം പൂണിത്തറ സ്വദേശിയുമായ ഡോ. ജോഷിയുടെ മകൻ ജോ ജോഷി (18) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചത്. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായി ചികിത്സയിൽ തുടരവേ വെള്ളിയാഴ്ച പുലർച്ചെയാണ് അന്ത്യം. ഞായറാഴ്ച ഉച്ചക്ക് 2.30ന് എളംകുളം ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു.
റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ പത്താം ക്ലാസ് വരെ പഠിച്ച ജോ കഴിഞ്ഞ വർഷമാണ് പ്ലസ് വണ്ണിന് ചേരാൻ നാട്ടിലേക്ക് പോയത്. മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 98 ശതമാനം മാർക്ക് നേടി റാങ്ക് ലിസ്റ്റിൽ കയറിയതിെൻറ ആഹ്ലാദത്തിനിടയിലാണ് മരണം. ഡോ. ജോഷി ^ ഡോ. വിനീത ജോഷി ദമ്പതികളുടെ ഏക മകനാണ് ജോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.