ദ​മ്മാം നാ​ട​ക​വേ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ജോ​ബി ജോ​ർ​ജി​​ന്റെ സ്മ​ര​ണ​ക്ക് നാ​ട​ക​മ​ത്സ​രം

ദ​മ്മാം: ‘ഇ​തി​ഹാ​സം’ എ​ന്ന നാ​ട​ക​ത്തി​ൽ ഷേ​ക്സ്പി​യ​റി​​ന്റെ വേ​ഷം അ​ന​ശ്വ​ര​മാ​ക്കി​യ ന​ട​ൻ ജോ​ബി ജോ​ർ​ജി​ന്റെ സ്മ​ര​ണ​ക്ക് ദ​മ്മാം നാ​ട​ക​വേ​ദി നാ​ട​ക​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​വാ​സ ഭൂ​മി​ക​യി​ലെ മി​ക​ച്ച ക​ലാ​കാ​ര​ന്മാ​രെ ക​ണ്ടെ​ത്താ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മു​ള്ള വേ​ദി എ​ന്ന നി​ല​യി​ലാ​ണ് നാ​ട​ക​മ​ത്സ​രം ഒ​രു​ക്കു​ന്ന​തെ​ന്ന് നാ​ട​ക​വേ​ദി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ല​ഘു​നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നും നാ​ട​ക​വേ​ദി മു​ന്നി​ട്ടി​റ​ങ്ങും. മ​റ്റ് മേ​ഖ​ല​യി​ലെ മി​ക​ച്ച ക​ലാ​കാ​ര​ന്മാ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കും. പു​തി​യ നാ​ട​ക​ത്തി​​ന്റെ ര​ച​ന ബി​ജു പി. ​നീ​ലേ​ശ്വ​രം നി​ർ​വ​ഹി​ക്കും. പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ബി​ജു നീ​ലേ​ശ്വ​രം (ഡ​യ​റ​ക്ട​ർ), ഷാ​ജി മ​തി​ല​കം (ര​ക്ഷാ​ധി​കാ​രി), മ​നാ​ഫ് പാ​ല​ക്കാ​ട് (ക​ൺ​വീ​ന​ർ), അ​നി​ല്‍ തി​രു​വ​ന​ന്ത​പു​രം (ജോ. ​ക​ൺ​വീ​ന​ർ), ഹു​സൈ​ന്‍ ച​മ്പോ​ളി​ല്‍ (ട്ര​ഷ​റ​ർ), റോ​ബി​ന്‍ ടൈ​റ്റ​സ് (സെ​ക്ര​ട്ട​റി), മാ​ത്തു​കു​ട്ടി പ​ള്ളി​പ്പാ​ട് (ജോ. ​സെ​ക്ര​ട്ട​റി), ഷാ​ജു അ​ഞ്ചേ​രി (കോ​ഓ​ഡി​നേ​റ്റ​ർ), ഷി​ബി​ന്‍ ആ​റ്റു​വ (മോ​ഡ​റേ​റ്റ​ർ), ഷ​നീ​ബ് അ​ബൂ​ബ​ക്ക​ര്‍ (മീ​ഡി​യ) എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. നൗ​ഷാ​ദ് മു​ത്ത​ലി​ഫ്, അ​ന്‍ഷാ​ദ് ത​ക​ടി​യേ​ല്‍, വി​നോ​ദ് കു​ഞ്ഞ്, മ​ധു കൊ​ല്ലം, വി​നോ​ദ് ഊ​രാ​ള​ത്ത്, ആ​ര്‍. ഷ​ഹി​ന, ബി​ജു പൂ​ത​ക്കു​ളം, അ​നീ​ഷ്‌ പെ​രു​മ്പാ​വൂ​ര്‍, ബി​നു കു​ഞ്ഞ്, ഷി​ജു ഖാ​ന്‍, റു​ബീ​ന ആ​ന്‍ഷാ​ദ്, ലി​ബി ജെ​യിം​സ്‌, ലാ​ല്‍ജി വ​ര്‍ഗീ​സ്‌ എ​ന്നി​രെ എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. 

Tags:    
News Summary - Joby George Memorial Drama Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.