ബുറൈദ: ബുറൈദ ഇൻഡസ്ട്രിയൽ സിറ്റിക്കു സമീപം നിര്യാതനായ പത്തനംതിട്ട ചിറ്റാർ സ്വദേശി ജോൺ പന്നിവിഴയുടെ (56) മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. ഖസീം പ്രവാസി സംഘം കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക, ജീവകാരുണ്യ സെൽ പ്രവർത്തകൻ കുര്യൻ കോന്നി എന്നിവരുടെ ശ്രമഫലമായാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് മൂന്നിനുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റിയാദിൽനിന്ന് പുറപ്പെട്ട് രാത്രി 10.30ഓടെ മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുമെന്ന് കുര്യൻ കോന്നി അറിയിച്ചു. അവിടെനിന്ന് കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലികയും ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങും.
തുടർന്ന് സ്വദേശമായ പത്തനംതിട്ട ജില്ലയിലെ ചിറ്റാറിൽ എത്തിക്കും. നോർക്ക റൂട്സിെൻറ എമർജൻസി ആംബുലൻസ് സംവിധാനത്തിലൂടെയാണ് വിമാനത്താവളത്തിൽനിന്ന് മൃതദേഹം ജന്മദേശത്ത് എത്തിക്കുന്നത്. രണ്ടാഴ്ച മുമ്പ് താമസസ്ഥലത്തുെവച്ച് കുഴഞ്ഞുവീഴുകയും തുടർന്ന് ഹൃദയാഘാതം മൂലം മരിക്കുകയുമായിരുന്നു.
26 വർഷമായി പ്രവാസിയായ ജോൺ, ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ഒരു സ്വകാര്യ കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേഷൻ ജീവനക്കാരനായിരുന്നു. ഭാര്യ: ജിജി ജോൺ. മക്കൾ: സിബി ജോൺ ജേക്കബ്, സിനി എൽസ ജോൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.