റിയാദ്: 38 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയയിലെ സുലൈ വെസ്റ്റ് യൂനിറ്റ് അംഗം ജോസ് സ്കറിയക്ക് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
സുലൈയിലെ അൽ-മസ്ദാർ കമ്പനിയിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്ന ജോസ് സ്കറിയ കൊല്ലം കുണ്ടറ അമ്പിപൊയ്ക സ്വദേശിയാണ്. യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ യൂനിറ്റ് ട്രഷറർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബോബി മാത്യു, ഏരിയ പ്രസിഡൻറ് കാഹിം ചേളാരി, ഏരിയ രക്ഷാധികാരി കൺവീനർ ബാലകൃഷ്ണൻ, ഏരിയ ട്രഷറർ അനിരുദ്ധൻ എന്നിവർ സംസാരിച്ചു.
ജോസ് സ്കറിയക്കുള്ള യൂനിറ്റിെൻറ ഉപഹാരം യൂനിറ്റ് സെക്രട്ടറി ലത്തീഫ് കൈമാറി. സെക്രട്ടറി ലത്തീഫ് സ്വാഗതവും ജോസ് സ്കറിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.