ജിദ്ദ: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ യുവ തലമുറ ചരിത്രബോധമുള്ളവരാകണമെന്ന് ജിദ്ദ സിറ്റി കലാലയം സാംസ്കാരിക വേദി റിപ്പബ്ലിക് വിചാരം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ 75ാ മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി 'രാജ്പഥ്' എന്ന പേരിലാണ് റിപ്പബ്ലിക് വിചാരം സംഘടിപ്പിച്ചത്. ശറഫിയ മഹബ്ബ സ്ക്വയറിൽ വെച്ച് നടന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു.
'കീഴ്മേൽ മറിക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ' എന്ന വിഷയത്തിൽ കെ.എം.സി.സി പ്രതിനിധി നസീർ വാവക്കുഞ്ഞു, 'മൗനിയാവുന്ന ഫോർത്ത് എസ്റ്റേറ്റ്' എന്ന വിഷയത്തിൽ നവോദയ പ്രതിനിധി ബിനു മുണ്ടക്കുളം, ‘മായ്ച്ചു കളയുന്ന ചരിത്ര നാമങ്ങൾ നിർമിതികൾ’ എന്ന വിഷയത്തിൽ ആർ.എസ്.സി പ്രതിനിധി റഫീഖ് കൂട്ടായി എന്നിവർ സംസാരിച്ചു. വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദും മഥുരയിലെ ഷാഹി ഈദ് ഗാഹും തകര്‍ക്കുമെന്ന ഭീഷണി തങ്ങളുടെ അജണ്ടയിലേക്ക് തീവ്ര ഹിന്ദുത്വ സംഘടനകള്‍ അടുത്തുകൊണ്ടിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കണമെന്നും മതേതര ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാറും അവർക്ക് പിന്തുണ നൽകുന്ന കേന്ദ്ര സർക്കാർ നീക്കങ്ങളും ജനം തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർ.എസ്.സി മുൻ ഗൾഫ് കൗൺസിൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി യോഗം നിയന്ത്രിച്ചു. നൗഫൽ മദാരി സ്വാഗവും ഖാജ സഖാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.