ജിദ്ദ: ജിദ്ദയിലെ കെ.എം.സി.സി നേതാവും വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്ന നാസർ ഹാജിക്ക് സൗദി കെ.എം.സി.സി മാറാക്കര പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി.
ഓൺലൈൻ വഴി സംഘടിപ്പിച്ച പരിപാടി മാറാക്കര ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. സൗദി കെ.എം.സി.സി മാറാക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാറാക്കര ഗ്ലോബൽ കെ.എം.സി.സി ചെയർമാൻ ബക്കർ ഹാജി (ദുബൈ), ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ (ഖത്തർ), വർക്കിങ് പ്രസിഡന്റ് ശരീഫ് പുതുവള്ളി (ദുബൈ), ഓർഗനൈസിങ് സെക്രട്ടറി അഷ്റഫലി പുതുക്കുടി (അബൂദബി), സൗദി കെ.എം.സി.സി മാറാക്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ബഷീർ നെയ്യത്തൂർ, കുഞ്ഞി മുഹമ്മദ് കൊളമ്പൻ, മുഹമ്മദ് കുട്ടി, മുജീബ് റഹ്മാൻ നെയ്യത്തൂർ, എം.കെ ശിഹാബ്, കെ.ടി മുസ്തഫ തുടങ്ങിയവർ യാത്ര മംഗളം നേർന്നു സംസാരിച്ചു. നാസർ ഹാജി മറുപടി പ്രസംഗം നടത്തി. ചെയർമാൻ അലവിക്കുട്ടി മുസ്ലിയാർ പുളിക്കൽ പ്രാർഥനയും ഉപസംഹാര പ്രസംഗവും നടത്തി. ജനറൽ സെക്രട്ടറി പി.പി. മുസ്തഫ സ്വാഗതവും ട്രഷറർ നാസർ മക്ക നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.