അൽഖോബാർ: കനിവ് സാംസ്കാരികവേദി സംഘടിപ്പിച്ച കുടുംബസംഗമം സ്നേഹംപകർന്ന ഒരുമയുടെ വേദിയായി. കനിവ് രക്ഷാധികാരി ബിനോയ് കോശിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നാടകപ്രവർത്തകൻ ബിജു പി. നീലേശ്വരം ഉദ്ഘാടനം നിർവഹിച്ചു. ഉള്ളിലെ കലയുടെ ജ്വലനമാണ് പ്രവാസഭൂമികയിലെ പരിമിതികളെ വകഞ്ഞുമാറ്റി കലാപ്രവർത്തനം നടത്താൻ പ്രേരണയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. ടെസ്സി റോണി മുഖ്യപ്രഭാഷണം നടത്തി. മേയ് 19നു ദമ്മാമിൽ അരങ്ങേറുന്ന ‘ഇതിഹാസം’ നാടകത്തിന്റെ അണിയറപ്രവർത്തകരെ ആദരിച്ചു. മൺമറഞ്ഞ ഇന്നസെന്റ്, മാമുക്കോയ എന്നിവരുടെ വേർപാടിൽ അനുശോചിച്ചുകൊണ്ട് മാത്തുക്കുട്ടി പള്ളിപ്പാട് അനുസ്മരണ പ്രഭാഷണം നടത്തി.
പ്രവാസം കഴിഞ്ഞു നാട്ടിലേക്ക് പോകുന്ന കനിവിന്റെ സജീവ പ്രവർത്തകരായ എബ്രഹാം തോമസ് ഉതിമൂട്, ആൻസി ഷെറിൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ആർ. ഷാഹിന, നൗഷാദ് മുതലാഫ്, ജേക്കബ് ഉതുപ്പ്, ഷാജി മതിലകം, സന്തോഷ് വർഗീസ് , ജോബി ജോർജ്, ഷിജു കലയപുരം, ഷിബിൻ ആറ്റുവ എന്നിവർ സംസാരിച്ചു. കുടുംബസംഗമം കൺവീനർ ജോൺ രാജു സ്വാഗതവും കനിവ് രക്ഷാധികാരി ഷാജി പത്തിച്ചിറ നന്ദിയും പറഞ്ഞു. ബിജു വർഗീസിന്റെ നേതൃത്വത്തിൽ സംഗീത സന്ധ്യയിൽ, സൗജന്യ ശ്രീകുമാർ, അനില ദീപു, ആൻ ജോൺസൻ, അനീഷ് കണ്ണൂർ, ഐറിസ് എൽമ ലിജു എന്നിവർ ഗാനങ്ങൾ ആലപിച്ചു.
മറിയം ലീല ഷാജി, ആൻ സിറിയക് എന്നിവരുടെ ക്ലാസിക്കൽ ഡാൻസ് ദൃശ്യഭംഗി പകർന്നു. ശ്രേയ ശ്രീകുമാർ, ആഞ്ജലീന ഷിജു, ടാനിയ ടിറ്റോ, ഇവാന ജോസഫ്, ജെഫ്ലി ജോൺ, ഇവാ ആൻ, ധനശ്രീ നായർ, ലെവിൻ വിജയ്, ആഞ്ജലീന വിജയ് എന്നിവർ വിവിധ ഡാൻസുകൾ അവതരിപ്പിച്ചു. ജിബി തമ്പി, സാജൻ മാത്യു, സാജൻ ബേബി, ഡാനിയേൽ ജോൺസൺ, സുജിത് കീപ്പള്ളിൽ എന്നിവർ ഈ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.