ദമ്മാം: കണ്ണൂര്‍ എയര്‍പോര്‍ട്ടിനോടുള്ള അവഗണനക്കും പ്രവാസികള്‍ക്കുമേല്‍ അടിച്ചേൽപിക്കുന്ന യാത്രാവൈഷമ്യങ്ങള്ക്കുമെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപംനല്കാന് പ്രവാസി വെല്‍ഫെയര്‍ കണ്ണൂര്‍-കാസർകോട് അഖില സൗദി കോഓഡിനേഷന്‍ യോഗം തീരുമാനിച്ചു.
രാഷ്ട്രീയ താൽപര്യങ്ങളും നിക്ഷിപ്ത താൽപര്യങ്ങളും ഒന്നുചേര്‍ന്ന് വലിയ സാധ്യതകളുള്ള കണ്ണൂര്‍ വിമാനത്താവളത്തിന്റെ വളര്‍ച്ചയുടെ വഴികളെ തടസ്സപ്പെടുത്തുകയാണെന്ന് യോഗം വിലയിരുത്തി. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുന്ന പ്രവാസികളെ പരിഗണിക്കുകയോ പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താതെയോ രാഷ്ട്രീയ നേതൃത്വം വിഡ്ഢികളാക്കുകയാണ്. തുടര്‍ക്കഥയാകുന്ന അവഗണനക്കെതിരെ പ്രവാസികളെയും പ്രബുദ്ധരായ കേരള ജനതയെയും അണിനിരത്തി സമരപരിപാടികൾ ആസൂത്രണംചെയ്യും.
വിഷയത്തില്‍ ശ്രദ്ധ ക്ഷണിക്കാനും പ്രതിഷേധത്തെ ഊർജിതപ്പെടുത്താനും പരിഹാരത്തിന് സമ്മര്‍ദം ചെലുത്താനും വിവിധ തലത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യോഗം തീരുമാനിച്ചു.സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലെയും പ്രവാസി വെല്‍ഫെയര്‍ നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ സിറാജ് തലശ്ശേരി അധ്യക്ഷത വഹിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല പ്രസിഡന്റ് സാദിഖ് ഉളിയില്‍, കാസര്‍കോട് ജില്ല വൈസ് പ്രസിഡന്റ് മജീദ് നരിക്കോടന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.അഡ്വ. നവീന്‍ കുമാര്‍, സി.എച്ച്. ബഷീര്‍, അഷ്റഫ് പാപ്പിനിശ്ശേരി, സലിം മാഹി, അബ്ദുല്‍ കരീം, ഷമീര്‍ തണ്ടാരിയത്ത്, റിഫാസ് പഴയങ്ങാടി, ബിനാന്‍ ബഷീര്‍, ജമാല്‍ പയ്യന്നൂര്‍, ഷബീര്‍ ചാത്തമംഗലം എന്നിവര്‍ സംസാരിച്ചു. ഖലീലുല്‍ റഹ്മാന് അന്നടുക്ക സ്വാഗതവും ഷക്കീര്‍ ബിലാവിനകത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.