ജിദ്ദ: കരാർ കമ്പനിക്കു കീഴിൽ അൽവാഹയിൽ ശുചീകരണ ജോലിയിലേർപ്പെട്ട മുന്നൂറിൽപരം സ്ത്രീത്തൊഴിലാളികൾക്ക് കണ്ണൂർ ഒ.ഐ.സി.സി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. റമദാൻ 30ന് വർഷംതോറും നടത്തുന്ന സഹജീവനം പരിപാടിയുടെ ഭാഗമായാണ് വിതരണം നടത്തിയത്. വർക്കിങ് പ്രസിഡൻറ് റഫീഖ് മൂസയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കണ്ണൂർ ജില്ല കമ്മിറ്റി സ്ഥാപകാംഗം ദാവൂദ് പടയുംപൊയിൽ, ജിദ്ദ റീജനൽ കമ്മിറ്റി ട്രഷറർ ശ്രീജിത്ത് കണ്ണൂർ, ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, ഗ്ലോബൽ കമ്മിറ്റി അംഗം മുജീബ് മുത്തേടത്ത്, കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി നൗഷിർ കണ്ണൂർ, ട്രഷറർ കെ.വി. സുധീഷ്, സെക്രട്ടറി അനിൽകുമാർ ചക്കരക്കല്ല്, രാഗേഷ് കതിരൂർ, രാധാകൃഷ്ണൻ കാവുമ്പായി, വനിതാവേദി ആക്ടിങ് പ്രസിഡൻറ് മൗഷ്മി ശരീഫ്, ശരീഫ് തിരുവനന്തപുരം എന്നിവർ പങ്കെടുത്തു. തുടർന്ന് സുലൈമാനിയയിൽ താമസിക്കുന്ന മലയാളികളായ സ്ത്രീത്തൊഴിലാളികൾക്കും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.