ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം സൗദിയിലെത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്ക് ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ജിദ്ദ ഘടകത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഉംറ നിർവഹിക്കുന്നതിനും മദീന സിയാറത്തിനുമാണ് കാന്തപുരം സൗദിയെലെത്തിയത്.
ഐ.സി.എഫ് സൗദി നാഷനൽ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ മളാഹിരി, ജി.സി.സി സെക്രട്ടറി മുജീബ് എ.ആർ നഗർ, സെൻട്രൽ പ്രസിഡന്റ് ഹസൻ സഖാഫി എന്നിവരുടെ നേത്രതത്വത്തിൽ കാന്തപുരത്തെ സ്വീകരിച്ചു. ഐ.സി. എഫ് സെൻട്രൽ സെക്രട്ടറി ബഷീർ പറവൂർ, മർകസ് പ്രസിഡന്റ് മുഹ്‌യിദ്ദീൻ കുട്ടി സഖാഫി, യഹ്‌യ ഖലീൽ നൂറാനി, ബഷീർ ഹാജി, ഗഫൂർ പുളിക്കൽ, റഷീദ് പന്തല്ലൂർ , റഹൂഫ് പൂനൂർ, ബഷീർ നൂറാനി എന്നിവർ സംബന്ധിച്ചു.
ഇന്ത്യയിലും മറ്റും കാന്തപുരം നടത്തുന്ന വിദ്യാഭ്യാസ -സാമൂഹിക -ജീവ കാരുണ്യ പ്രവർത്തനം മുൻ നിർത്തി യു.എ.ഇ ഭരണകൂടം നൽകിയ ഗോൾഡൻ വിസ ഏറ്റുവാങ്ങിയ ശേഷമാണു കാന്തപുരം ഉംറ നിർവഹിക്കാനെത്തിയത്. സൗദി അടക്കമുള്ള അറബ് രാജ്യങ്ങൾ ജീവ കാരുണ്യ മേഖലകളിൽ നടത്തുന്ന സേവനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്നു കാന്തപുരം പറഞ്ഞു. അടുത്ത ദിവസം ദുബൈ വഴി കാന്തപുരം കേരളത്തിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.