ജിദ്ദ: കരുവാരകുണ്ട് - തരിശ് ജിദ്ദ പ്രവാസി അസോസിയേഷൻ (ടി.ജെ.പി.എ) വിവിധ പരിപാടികളോടെ വാർഷികം ആഘോഷിച്ചു. ജിദ്ദ ഹറാസാത്ത് വില്ലയിൽ നടന്ന സാംസ്കാരിക സംഗമം മുൻ പ്രസിഡന്റും അൽദുറാഖ് വാട്ടർ കമ്പനി മുൻ മാനേജറുമായ ആലുങ്ങൽ ഹംസഹാജി ഉദ്ഘാടനം ചെയ്തു. ടി.ജെ.പി.എ വൈസ് പ്രസിഡന്റ് യഅഖൂബ് പഴിഞ്ഞിരി അധ്യക്ഷത വഹിച്ചു. മുഹമ്മദലി നമ്പ്യൻ മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരനും ടി.ജെ.പി.എ ഉപദേശക സമിതി അംഗവുമായ ടി.പി. ശിഹാബിനെ ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ തരിശ് മഹല്ല് കമ്മിറ്റിയംഗം നാക്കുത്ത് അലവി എന്ന കുഞ്ഞാക്ക പൊന്നാടയണിയിച്ചു. ട്രഷറർ അൻവർ ആലുങ്ങൽ വാർഷിക, സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ചടങ്ങിൽ കെ. ഇല്യാസ്, ടി.പി. ശിഹാബ് എന്നിവർ ആശംസ നേർന്നു. പുതിയ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗങ്ങളെ വരണാധികാരികളായ ജാഫർ സാദിഖ്, സി. ടി. ഹാഫിള് എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സി.ടി. സജീർ സ്വാഗതവും സുൽഫിക്കർ കൂരിക്കാടൻ നന്ദിയും പറഞ്ഞു. റഹ്മത്ത് തെക്കൻ അവതാരകനായിരുന്നു. അംഗങ്ങൾക്ക് ശറഫുദ്ദീൻ അട്ടു, ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിൽ ഡ്രസ്കോഡ് വിതരണവും നടന്നു.
കായിക മത്സരങ്ങളിൽ ഷാർപ് ഷൂട്ടിങ്ങിൽ ആരിഫ് പടിപ്പുരയും, ബൗളിങ്ങിൽ മുഹമ്മദ് ഷാസ് ചൂരക്കുത്തും, പെനാൽറ്റി ഷൂട്ടൗട്ടിൽ നസ്റുദ്ദീൻ, സുഹൈൽ ആൻഡ് ടീമും വിജയികളായി. സി.ടി ജംഷീർ, മജീദ് തേക്കത്ത്, ജഅഫർ, ശറഫുദ്ദീൻ, റഹ്മത്ത് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. കൂപ്പൺ നറുക്കെടുപ്പിൽ എം.കെ അബ്ദുൽ സറഫാസ്, അയ്മി ഹാഫിദ്, അസ്റാർ എന്നിവർ സമ്മാനർഹരായി. അശ്റഫ് ചൂരക്കുത്ത്, അജ്മൽ ആലുങ്ങൽ, എസ്.കെ ജംഷീർ, അബ്ദുള്ള മഹ്മൂദ് എന്നിവർ വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. ടി. പി. മാനുപ്പ, ആസിഫ്, അഷ്കർ, സിറാജ്, സവാദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.