റിയാദ്: കേളി കലാസാംസ്കാരിക വേദി റിയാദിലെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് നടത്തുന്ന സമൂഹ നോമ്പുതുറക്ക് തുടക്കം.
കേളി അസീസിയ ഏരിയ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തുള്ള നിരവധിപേർ പങ്കെടുത്തു.
ഗ്രേറ്റ് ഇന്റർനാഷനൽ സ്കൂൾ എം.ഡി. ഷാജഹാൻ, ട്രാൻസ്നേഷൻ കോർപറേഷൻ പ്രതിനിധി സലീം ആറ്റിങ്ങൽ, അൽറാബി ജ്യൂസ് കമ്പനി പ്രതിനിധി റഹ്മത്തുല്ല, ഒ.എ.എം വാട്ടർ കമ്പനി പ്രതിനിധി സുധീഷ് ചന്ദ്രൻ, അൽഫഹദ് ട്രാവൽസ് പ്രതിനിധി മുബശ്ശിർ, അൽസാഫി പ്രതിനിധി ജബ്ബാർ പൂവാർ, കേളി ജോ.സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജൻ പള്ളിത്തടം, ലിപിൻ പശുപതി, സൈബർ വിങ് ചെയർമാൻ ബിജു തായമ്പത്ത് എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ അജിത്ത്, കൺവീനർ ഷാജി റസാഖ്, ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ഏരിയ പ്രസിഡന്റ് ഹസൻ പുന്നയൂർ, രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ, അലി പട്ടാമ്പി, റഫീഖ് ബിൻസാഗർ, സുധീർ, മൻസൂർ, സൂരജ്, ഏരിയ വളന്റിയർ ക്യാപ്റ്റൻ ഷാജി മൊയ്തീൻ, ചാക്കോ, മനോജ്, ജാഫർ, സജാദ്, ഷിബു സെബാസ്റ്റ്യൻ, തോമസ്, പ്രബീഷ്, സനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.