റിയാദ്: കേളി കലാസാംസ്കാരികവേദിയുടെ സിമന്‍റ് യൂനിറ്റ് സമ്മേളനം ന്യൂസനാഇയ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഷിബു തോമസ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഷാജി മൊയ്‌തീൻ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി അലി പട്ടാമ്പി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബാബു വരവ്-ചെലവും കേളി കേന്ദ്ര കമ്മിറ്റി അംഗം ജോഷി പെരിഞ്ഞനം സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
കേളി ജോ. ട്രഷറർ ബോബി മാത്യു, അലി പട്ടാമ്പി എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. സജൻ, മൻസൂർ എന്നിവർ വിവിധ രാഷ്ട്രീയപ്രമേയങ്ങൾ അവതരിപ്പിച്ചു. ന്യൂസനാഇയ്യ രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ, അസീസിയ ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ഏരിയ പ്രസിഡന്റ് ഹസൻ പുന്നയൂർ, ട്രഷറർ സുഭാഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷാജി റസാഖ്, അജിത്, സജൻ, സൂരജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷാജി മൊയ്തീൻ (പ്രസി), അലി പട്ടാമ്പി (സെക്ര), ബാബു (ട്രഷ). യൂനിറ്റ് ട്രഷറർ ബാബു സ്വാഗതവും അലി പട്ടാമ്പി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.