കേളി ബദീഅ ഓണാഘോഷ സംഘാടക സമിതി രൂപവത്കരണ യോഗം ഏരിയ രക്ഷാധികാരി സെക്രട്ടറി മധു ബാലുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

കേളി ബദീഅ ഏരിയ ഓണാഘോഷ സംഘാടക സമിതി രൂപവത്കരിച്ചു

റിയാദ്: Keli Cultural Center Badia Area Committee Onam Celebration സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 30ന് നടക്കുന്ന ആഘോഷങ്ങളുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. ബദീഅ ഏരിയ കമ്മിറ്റി ഓഫിസിൽ ചേർന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ഏരിയ പ്രസിഡന്റ് കെ.വി. അലി അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി സെക്രട്ടറി മധു ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. സത്യവാൻ (ചെയർ.), ഹക്കീം (വൈ. ചെയർ.), റഫീഖ് പാലത്ത് (കൺ.), എ. വിജയൻ (ജോ. കൺ.), കെ.എൻ. ഷാജി (സാമ്പത്തിക കൺവീനർ), സുധീർ സുൽത്താൻ (ഭക്ഷണം), സരസൻ (സ്റ്റേജ് ഡെക്കറേഷൻ), പ്രസാദ് വഞ്ചിപ്പുര (സ്റ്റേഷനറി), സജീവ് കാരത്തൊടി, രജീഷ നിസാം (പ്രോഗ്രാം കോഓഡിനേറ്റർമാർ), ജിഷ്ണു (പബ്ലിസിറ്റി), ജേർനെറ്റ് (ഗതാഗതം), പ്രദീപ് ആറ്റിങ്ങൽ (കോഓഡിനേറ്റർ) എന്നിവരടങ്ങിയ 101 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്.

നാടൻ കലാരൂപങ്ങൾ, പൂക്കള മത്സരം, ഓണസദ്യ, കേളി അംഗങ്ങളും കുടുംബവേദി അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി അതിവിപുലമായ രീതിയിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷവും ജീവകാരുണ്യ മേഖലയിൽ ശ്രദ്ധയൂന്നിയ പ്രവർത്തനങ്ങളാണ് ഓണാഘോഷ വേളയിൽ നടന്നിട്ടുള്ളത്. ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം, കേന്ദ്ര കമ്മിറ്റി അംഗം മധു പട്ടാമ്പി, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ പ്രസാദ് വഞ്ചിപ്പുര, ജെർനെറ്റ് എന്നിവർ സംസാരിച്ചു. ഏരിയ ജോയന്റ് സെക്രട്ടറി സരസൻ സ്വാഗതവും സംഘാടക സമിതി കൺവീനർ റഫീഖ് പാലത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - Keli Samskarika Vedi Badia Area Committee Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.