കേ​ളി ബ​ത്ഹ ഏ​രി​യ ബ​ത്ഹ ബി ​യൂ​നി​റ്റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

കേളി ബത്ഹ-ബി യൂനിറ്റ് സമ്മേളനം

റിയാദ്: കേളി കലാസാംസ്കാരികവേദി ബത്ഹ ബി യൂനിറ്റ് സമ്മേളനം ബത്ഹ ഏരിയ കമ്മിറ്റി അംഗം മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് വൈസ് പ്രസിഡന്‍റ് ജയകുമാർ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി ബിജു തായമ്പത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ അജിത് ഖാൻ വരവ്-ചെലവ് റിപ്പോർട്ടും കേളി ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്‌മണ്യൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

ടി.ആർ. സുബ്രഹ്‌മണ്യൻ, ബിജു തായമ്പത്ത് എന്നിവർ ചർച്ചകൾക്കു മറുപടി പറഞ്ഞു. ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം അനിൽ അറക്കൽ, ജോ. സെക്രട്ടറി തങ്കച്ചൻ, വൈസ് പ്രസിഡന്‍റ് കെ.പി. കൃഷ്ണൻ, സലീം മടവൂർ, ഏരിയ കമ്മിറ്റി അംഗം ഉമ്മർ മുസ്‌ലിവീട്ടിൽ, ഗോപിനാഥ്, അനീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മുജീബ് (പ്രസി), ജയകുമാർ പുഴക്കൽ, അനീസ് (വൈ. പ്രസി), ബിജു തായമ്പത്ത് (സെക്ര), ഫക്രുദ്ദീൻ, അജിത് ഖാൻ (ജോ. സെക്ര), എബി വർഗീസ് (ട്രഷ), മാർക്സ് (ജോ. ട്രഷ). ഫക്രുദ്ദീൻ സ്വാഗതവും ബിജു തായമ്പത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - Keli Batha-B Unit Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.