റിയാദ്: കേളി കലാസാംസ്കാരിക വേദി പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. അസാഫ് ബിൽഡിങ് മെറ്റീരിയൽസ് എം.ഡി പ്രസാദ് വഞ്ചിപ്പുര കലണ്ടർ പ്രകാശനം നിർവഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. ഷാജി അൻസിൽ, സിദ്ദിഖ്, കെ.പി.എം. സാദിഖ്, പ്രിയ വിനോദ്, സീബ കൂവോട്, ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു.
ഇന്ത്യൻ എംബസി, പ്രവാസികൾ ഇടപെടുന്ന സൗദിയിലെ സർക്കാർ സ്ഥാപനങ്ങൾ, റിയാദിലെ ആശുപത്രികൾ, ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മലയാള മാധ്യമ സ്ഥാപനങ്ങൾ, നോർക്ക വകുപ്പ്, കേരള മന്ത്രിസഭ എന്നിങ്ങനെ ഒരു പ്രവാസിക്ക് ആവശ്യമായ എല്ലാ വിവരങ്ങളും അടങ്ങുന്നതാണ് കേളി കലണ്ടർ. കേളി സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂരും ജോയൻറ് സെക്രട്ടറി മധു ബാലുശ്ശേരിയും ചേർന്നാണ് കലണ്ടർ തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.