റിയാദ്: നായനാർ സർക്കാറുകളുടെ ഭരണ പരിഷ്കാരങ്ങൾ കാലഘട്ടത്തിന്റെ അതിജീവനത്തിന് കരുത്ത് പകരുന്ന ചുവടുകളായിരുന്നുവെന്ന് സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടേറിയറ്റ് അംഗവും കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന ജോയന്റ് സെക്രട്ടറിയുമായ എൻ. രതീന്ദ്രൻ. റിയാദിൽ കേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച നായനാർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേളി കേന്ദ്ര രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ അൽ ഹയർ അൽ ഒവൈധ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി ആമുഖ പ്രഭാഷണവും ടി.ആർ. സുബ്രഹ്മണ്യൻ സ്വാഗതവും പറഞ്ഞു. ഷമീർ കുന്നുമ്മൽ അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു. ഫിറോസ് തയ്യിൽ, സുരേന്ദ്രൻ കൂട്ടായ്, ചന്ദ്രൻ തെരുവത്ത്, ജോസഫ് ഷാജി, സീബാ കൂവോട്, പ്രിയ വിനോദ്, ശ്രീഷ സുകേഷ്, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം, ഷാജി റസാഖ് എന്നിവർ സന്നിഹിതരായിരുന്നു. രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.