റിയാദ്: നടി കെ.പി.എ.സി. ലളിതയുടെ നിര്യാണത്തിൽ കേളി കലാസാംസ്കാരിക വേദി അനുശോചിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഹാളിൽ നടന്ന അനുശോചന യോഗത്തിൽ വിനോദ് ബത്ഹ ആമുഖ പ്രഭാഷണം നടത്തി. സാംസ്കാരിക കമ്മിറ്റി അംഗം സുരേഷ് ലാൽ അധ്യക്ഷത വഹിച്ചു. സാംസ്കാരിക കമ്മിറ്റി ജോയന്റ് കൺവീനർ വിനയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ അനുസ്മരണ പ്രഭാഷണം നടത്തി. രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ.പി.എം. സാദിഖ് ചടങ്ങിൽ സംബന്ധിച്ചു. സാംസ്കാരിക കമ്മിറ്റി അംഗം ഷാജി റസാഖ് സ്വാഗതവും കമ്മിറ്റി അംഗം കൊമ്പൻ മൂസ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.