റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം കണ്ണൂർ ജില്ലയിൽ വിതരണം ചെയ്തു. കണ്ണൂർ എൻ.ജി.ഒ ഹാളിൽ നടന്ന ചടങ്ങിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ വിതരണം നിർവഹിച്ചു. ജില്ലയിൽനിന്ന് അർഹരായ 25 കുട്ടികളാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
പത്താം ക്ലാസിലും പ്ലസ് ടുവിലും തുടർപഠനത്തിന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് കേളി എജുക്കേഷനൽ ഇൻസ്പിരേഷൻ അവാർഡ് (കിയ). പ്രശംസാഫലകവും കാഷ് പ്രൈസും അടങ്ങുന്നതാണ്
പുരസ്കാരം.
കേളി കേന്ദ്ര രക്ഷാധികാരി അംഗമായിരുന്ന സജീവൻ ചൊവ്വ അധ്യക്ഷത വഹിച്ചു. സി.പി.എം കണ്ണൂർ ഏരിയ സെക്രട്ടറി കെ.പി. സുധാകരൻ, പ്രവാസി സംഘം ജില്ല കമ്മിറ്റി അംഗങ്ങളായ ടി.പി. നാരായണൻ, പി. പത്മനാഭൻ, കേളി രക്ഷാധികാരി സമിതി അംഗങ്ങളായിരുന്ന കെ.പി. വത്സൻ, കുഞ്ഞിരാമൻ മയ്യിൽ, സുധാകരൻ കല്യാശ്ശേരി, വി.പി. രാജീവൻ, റൗദ ഏരിയ കമ്മിറ്റി അംഗം കെ.കെ. ഷാജി, കേളി അംഗങ്ങളായിരുന്ന ജയരാജൻ ആരത്തിൽ, ബാബു, മുരളി കണിയാരത്ത് എന്നിവർ പുരസ്കാര ജേതാക്കളെ അനുമോദിച്ചു സംസാരിച്ചു.
കേളി ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും കേന്ദ്ര കമ്മിറ്റി മുൻ അംഗം ശ്രീകാന്ത് ചേനോളി നന്ദിയും പറഞ്ഞു. 10ാം ക്ലാസ് വിഭാഗത്തിൽ 129, പ്ലസ് ടു വിഭാഗത്തിൽ 99 എന്നിങ്ങനെ 228 കുട്ടികളാണ് ഈ അധ്യയനവർഷം പുരസ്കാരത്തിന് അർഹരായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.